Image

അഴീക്കോട്‌ എം.എല്‍.എ കെ.എം ഷാജി 25 ലക്ഷം കോഴകൈപ്പറ്റിയെന്ന പരാതിയുമായി ലീഗ്‌ നേതാക്കള്‍

Published on 17 September, 2017
അഴീക്കോട്‌ എം.എല്‍.എ കെ.എം ഷാജി  25 ലക്ഷം കോഴകൈപ്പറ്റിയെന്ന പരാതിയുമായി  ലീഗ്‌ നേതാക്കള്‍

കണ്ണൂര്‍: അഴീക്കോട്‌ എം.എല്‍.എ കെ.എം ഷാജി 25 ലക്ഷ രൂപ കോഴകൈപ്പറ്റിയെന്ന പരാതിയുമായി കണ്ണൂരില്‍ മുസ്‌ലിം ലീഗ്‌ നേതാക്കള്‍. പൂതപ്പാറയിലെ മുസ്‌ലിം ലീഗ്‌ ഭാരവാഹികളാണ്‌ അഴീക്കോട്‌ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ കമ്മിറ്റിക്കു പരാതി നല്‍കിയത്‌.

അഴീക്കോട്‌ ഹയര്‍ സെക്കന്ററി സ്‌കൂളിന്‌ പ്ലസ്‌ ടു അനുവദിച്ചതുമായി ബന്ധപ്പെട്ട്‌ ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ്‌ ലീഗ്‌ ഭാരവാഹികള്‍ പരാതിയില്‍ ആരോപിക്കുന്നത്‌.
കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാറിന്റെ കാലത്ത്‌ ഹയര്‍സെക്കന്ററി കോഴ്‌സ്‌ അനുവദിക്കുന്നതിനായി പൂതപ്പാറ ശാഖാ കമ്മിറ്റിയെ അഴീക്കോട്‌ ഹൈസ്‌കൂള്‍ കമ്മിറ്റി സമീപിച്ചിരുന്നു. 

 തുടര്‍ന്ന്‌ നടത്തിയ ചര്‍ച്ചയില്‍ പ്ലസ്‌ ടു അനുവദിച്ചാല്‍ പൂതപ്പാറ ആസ്ഥാനമായി ലീഗ്‌ ഓഫീസിന്റെ കെട്ടിടം വയ്‌ക്കുന്ന ചിലവിലേക്ക്‌ ഒരു തസ്‌തികയ്‌ക്കു സമാനമായ തുക നല്‍കാമെന്ന്‌ ഹൈസ്‌കൂള്‍ കമ്മിറ്റി ഉറപ്പു നല്‍കുകയും ചെയ്‌തിരുന്നെന്ന്‌ പരാതിയില്‍ പറയുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക