Image

റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ മിഷന്‍ ദേവാലയം ആശീര്‍വാദം 23-നു

ലൂക്കോസ് ചാമക്കാല Published on 17 September, 2017
റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ മിഷന്‍ ദേവാലയം ആശീര്‍വാദം 23-നു
ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍, റോക്ക് ലാന്‍ഡ് ക്‌നാനായ മിഷന്‍ അംഗങ്ങളുടെ ചിരകാല അഭിലാഷമായ മാതാവിന്റെ നാമത്തിലുള്ള സ്വന്തമായ ദേവാലയം എന്ന സ്വപ്നം സാഷാത്കരിക്കപെടുകയാണ് . 

ന്യൂയോര്‍ക്ക് ആര്‍ച്ച് ഡയോസില്‍ നിന്നു വാങ്ങിയ റോക്ക് ലാന്‍ഡിലെ ഹാര്‍വെര്‍സ്‌ട്രോ ടൗണിലുള്ള (46 കോങ്ക്‌ലിന്‍അവന്യൂഹാര്‍വെര്‍സ്‌ട്രോ ന്യൂയോര്‍ക് 10927 ) മനോഹരമായദേവാലയം സെപ്. 23 നു ശനിയാഴ്ച്ച ചിക്കാഗോ രൂപതാ മെത്രാന്‍ അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്തും കോട്ടയം രൂപത ആര്‍ച്ച ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് പിതാവും ആശീര്‍വദിക്കും.

രാവിലെ 9.30ന് അഭിവന്ദ്യ പിതാക്കന്മാര്‍ക്കു ഇടവക ജനങ്ങളുടെ സ്വീകരണത്തിനു ശേഷം നടക്കുന്ന പരിശുദ്ധ ദിവ്യ ബലിക്കിടയില്‍ സെന്റ്മേരീസ് ദേവാലയം ഇടവകാംഗങ്ങള്‍ക്കായി സമര്‍പ്പിക്കും .

വി.കുര്‍ബാനക്ക് ശേഷം നടക്കുന്ന പൊതു സമ്മേളത്തില്‍ അഭിവന്ദ്യ പിതാക്കന്മാര്‍ക്കു പുറമെ 
ഹാർവെർസ്‍ട്രോ സിറ്റിയിലെ മേയർ മൈക്ക് കൊഹ്ട്, ടൗണ്‍ സൂപ്പര്‍വൈസര്‍ ഹൊവാഡ് ഫിലിപ്പ്, ക്‌നാനായ റീജിയന്‍ വികാരി ജനറാള്‍ റവ. ഫാ തോമസ് മുളവനാല്‍, ഫൊറാനവികാരി ഫാ. ജോസ് തറക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

വിവിധ ദേവാലയങ്ങളിലെ ഇരുപതോാളം വൈദികര്‍ സാക്ഷ്യം വഹിക്കുന്ന ഈ ചടങ്ങില്‍മിഷന്‍ ഡയറക്ടര്‍ റെവ ഫാ . ജോസ് ആദോപ്പിള്ളി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തോമസ്പാലിച്ചേരില്‍, ട്രസ്ടിമാര്‍, ബില്‍ഡിംഗ്കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക്നേതൃത്വം കൊടുക്കും .

മനോഹരമായ ഈ ദേവാലയം വാങ്ങാന്‍ സഹായിച്ചത് പരിശുദ്ധ മാതാവിന്റെ സഹായത്തിലും ബഹുമാനപെട്ട പിതാക്കന്മാരായ മാര്‍ ജേക്കബ്അങ്ങാടിയത്ത്, മാര്‍മാത്യുമൂലക്കാട്ട്, മാര്‍ ജോയ് ആലപ്പാട്ട് എന്നിവരുടെപരിശ്രമത്തിലും ഇടവക അംഗങ്ങളുടെ കൂട്ടായ സഹകരണത്തിലുമാണ്‍. അതുപോലെഅമേരിക്കയിലെ വിവിധ സ്റ്റേറ്റിലുള്ള ഭക്തരുടെ നിര്‍ലോപമായ സഹായവുമുണ്ടായി.

മഹനിയമായ ആശിര്‍വാദ കര്‍മ്മത്തിലും തുടര്‍ന്ന് നടക്കുന്ന സ്‌നേഹവിരുന്നിലും പങ്കെടുക്കുവാന്‍ സ്‌നേഹനിധികളായ എല്ലാവരെയും ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപ്പിള്ളി 954 305 7850 പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തോമസ് പാലിച്ചേരില്‍ 914 433 6704 
റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ മിഷന്‍ ദേവാലയം ആശീര്‍വാദം 23-നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക