Image

ജി.പി. രാമചന്ദ്രനെതിരെ നിര്മ്മാതാവ് ടോമിച്ചന് മുളകുപാടം പരാതി നല്കി

Published on 17 September, 2017
ജി.പി. രാമചന്ദ്രനെതിരെ നിര്മ്മാതാവ് ടോമിച്ചന് മുളകുപാടം പരാതി നല്കി
കൊച്ചി: ചലച്ചിത്ര അക്കാദമി എക്‌സ്‌ക്യൂട്ടീവ് അംഗവും ചലച്ചിത്ര നിരൂപകനുമായ ജി.പി. രാമചന്ദ്രനെതിരെ നിര്മ്മാതാവ് ടോമിച്ചന് മുളകുപാടം പരാതി നല്കി.

 ദിലീപ് നായക വേഷത്തില് എത്തുന്ന രാമലീല സിനിമക്കെതിരെ ഫേസ്ബുക്കില് പോസ്റ്റിട്ടതിനെതിരെയാണ് ജി.പി. രാമചന്ദ്രനെതിരെ പൊലീസില് പരാതി നല്കിയിരിക്കുന്നത്.

എറണാകുളം റേഞ്ച് ഐ.ജി പി. വിജയനാണ് ടോമിച്ചന് പരാതി നല്കിയത്.

'രാം ലീലയോ രാം കഥയോ എന്താണെങ്കിലും വേണ്ടില്ല, അശ്ശീലമനസ്‌കെന്റ സിനിമയുമായി കേരളത്തിലെ തിയേറ്ററുകളിലേക്ക് വരാമെന്ന് വിചാരിക്കേണ്ട, വിവരമറിയും''- എന്നതായിരുന്നു ജി.പിയുടെ പോസ്റ്റ്. 

സെപ്തംബര് 28 ഈ അശ്‌ളീല സിനിമ കാണിക്കാനുദ്ദേശിക്കുന്ന തിയേറ്ററുകള് തകര്ക്കണമെന്നും ജി.പി പോസ്റ്റ് ചെയ്തിരുന്നു. 

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സഹപ്രവര്‍ത്തകയെ നഗ്‌നയാക്കി ചിത്രമെടുത്തു കൊടുക്കണമെന്നേ പാവം ആവശ്യപ്പെട്ടുള്ളു പോലും!.. രണ്ടര മണിക്കര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന ആ പൈശാചിക കലാ പരിപാടികള്‍ മറന്നു കൊണ്ട് 28ാം തീയതി തീയേറ്ററിലേക്ക് പോകാന്‍ മാത്രം മനസാക്ഷിയില്ലാത്തവരല്ല ആ നടിയുടെ കേരളത്തിലെ സഹജീവികള്‍. 

ആ സിനിമയുടെ ഓരോ പരസ്യം കാണുമ്പോഴും മഹാഭാരതത്തിലെ, ആക്രമണത്തിനിരയായ സ്ത്രീയുടെ ' കേശമിതു കണ്ടു നീ കേശവാ ഗമിക്കേണം' എന്ന വിലാപത്തിനു തുല്യമായ ഒരു കരച്ചില്‍ നമ്മുടെ തല പിളര്‍ക്കണം. സെപ്തംബര്‍ 28 കരിദിനമാണ് മനുഷ്യ സ്‌നേഹികള്‍ക്ക്. കലാ സ്‌നേഹികള്‍ക്ക്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക