Image

ഇന്ധനവില വര്‍ധന സാധാരണക്കാരെ ബാധിക്കുമെന്ന്‌ തിരിച്ചറിയാന്‍ ഐ.എ.എസ്‌ എടുക്കേണ്ടെന്ന്‌ ചെന്നിത്തല

Published on 18 September, 2017
 ഇന്ധനവില വര്‍ധന  സാധാരണക്കാരെ ബാധിക്കുമെന്ന്‌ തിരിച്ചറിയാന്‍ ഐ.എ.എസ്‌ എടുക്കേണ്ടെന്ന്‌  ചെന്നിത്തല

തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധിക്കുന്നത്‌ സമ്പന്നരെ ബാധിക്കുന്ന വിഷയമാണെന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെ പ്രസ്‌താവനക്കെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല.

ഇന്ധന വില വര്‍ദ്ധിക്കുന്നത്‌ സമ്പന്നരെ ബാധിക്കുന്ന വിഷയമാണെന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെ പ്രസ്‌താവന ശുദ്ധവിവരക്കേടാണെന്നും കോര്‍പറേറ്റും ബി.ജെ.പിയും ചേര്‍ന്നുള്ള ഒത്തുകളിയാണ്‌ ഇന്ധനവില ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്നും ചെന്നിത്തല പറഞ്ഞു.

ക്രൂഡോയിലിന്റെ വില വളരെയധികം താഴ്‌ന്ന്‌ നില്‍ക്കുന്നതിന്റ പ്രയോജനം സാധാരണക്കാര്‍ക്ക്‌ ലഭിക്കുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്‌ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം.ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക