Image

സര്‍ദാര്‍ സരോവര്‍ ഡാം നാടിന്‌ സമര്‍പ്പിച്ചു: നര്‍മ്മദ നദിയില്‍ അരയോളം വെള്ളത്തിലിറങ്ങി ഗ്രാമവാസികളുടെ പ്രതിഷേധം

Published on 18 September, 2017
 സര്‍ദാര്‍ സരോവര്‍ ഡാം നാടിന്‌ സമര്‍പ്പിച്ചു:  നര്‍മ്മദ നദിയില്‍ അരയോളം വെള്ളത്തിലിറങ്ങി  ഗ്രാമവാസികളുടെ പ്രതിഷേധം

ഭോപ്പാല്‍:  പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കൊട്ടിഘോഷിച്ചാണ്‌ സര്‍ദാര്‍ സരോവര്‍ ഡാം നാടിന്‌ സമര്‍പ്പിച്ചത്‌, തന്റെ ജന്മദിനത്തില്‍.  എന്നാല്‍ ഗുജറാത്തില്‍ മോദിയുടെ ഉദ്‌ഘാടന മഹാമഹം നടക്കുമ്പോള്‍ മധ്യപ്രദേശില്‍ ഒരു ജനതയൊന്നാകെ മേധ പട്‌കറുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിലായിരുന്നു.


ജലത്തില്‍ നഗ്‌നപാദരായി നിന്നായിരുന്നു ഇവരുടെ പ്രതിഷേധം. അണക്കെട്ട്‌ 40,000 ത്തോളം കുടുംബങ്ങളെ ഭവനരഹിതരാക്കുമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഒരു ജനതയൊന്നാകെ സമരരംഗത്ത്‌ ഇറങ്ങിയത്‌. അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നു തുടങ്ങിയാല്‍ മധ്യപ്രദേശിലെ ധര്‍ ജില്ലയിലെ ബര്‍ദയിലെ വീടുകളെല്ലാം ജലത്തിനടിയിലാകും.

തങ്ങളുടെ പ്രതിഷേധം അധികാരികളെ അറിയിക്കാന്‍ ജലസത്യാഗ്രഹമാണ്‌ ഗ്രാമവാസികള്‍ തെരഞ്ഞെടുത്തത്‌. നര്‍മ്മദ നദിയില്‍ അരയോളം വെള്ളത്തില്‍ ഇറങ്ങി നിന്നായിരുന്നു ഇവരുടെ പ്രതിഷേധം. വെള്ളിയാഴ്‌ച വൈകീട്ട്‌ ആരംഭിച്ച പ്രതിഷേധം ഇന്നലെ വൈകീട്ടോടെയാണ്‌ ഇവര്‍ അവസാനിപ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക