Image

ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി രണ്ടാമതും തളളി; ഹൈക്കോടതിയില്‍ മൂന്നാമതും ജാമ്യത്തിന്‌ ശ്രമിക്കും

Published on 18 September, 2017
ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി രണ്ടാമതും തളളി; ഹൈക്കോടതിയില്‍ മൂന്നാമതും ജാമ്യത്തിന്‌ ശ്രമിക്കും


നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതി രണ്ടാമതും തളളി. ജയിലിനുളളില്‍ ആയിട്ട്‌ അറുപത്‌ ദിവസങ്ങളായെന്നും സ്വാഭാവിക ജാമ്യം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ ദിലീപ്‌ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന്‌ പിന്നാലെ അങ്കമാലി കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. നേരത്തെ ഹൈക്കോടതിയില്‍ ദിലീപ്‌ രണ്ടുതവണ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

കേസിന്റെ വിചാരണ തുടങ്ങി പൂര്‍ത്തിയാകുന്നതുവരെ ദിലീപിന് ജയിലില്‍ റിമാന്റ് തടവുകാരനായി കഴിയേണ്ടി വരും.
കൂടുതല്‍ തെളിവുകളുമായാണ് പ്രോസിക്യൂഷന്റെ രംഗപ്രവേശം. അതു കണക്കിലെടുത്താണ് മജിസ്ട്രേറ്റിന്റെ ഉത്തരവ് .

ജാമ്യത്തിന് അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി പുതിയ നിയമപ്രശ്നങ്ങള്‍ ഉന്നയിച്ചാണു വീണ്ടും മജിസ്ട്രേറ്റിനെ സമീപിച്ചത്. എന്നാല്‍ ഇതുവരെ പ്രോസിക്യൂഷന്‍ ശേഖരിച്ച തെളിവുകള്‍ കൂടാതെ പള്‍സര്‍ സുനിയുടെ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ ദിലീപ് ഉണ്ടെന്ന വാദവുമായി പ്രോസിക്യൂഷന്‍ രംഗത്തുവന്നു. അത് സ്വീകരിച്ചാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ ഇപ്പോഴത്തെ വിധി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക