Image

ഇടുക്കിയിലെ വൈദ്യുതി ഉദ്പാദനം നിര്‍ത്തിവയ്ക്കാന്‍ സാധ്യത

Published on 08 March, 2012
ഇടുക്കിയിലെ വൈദ്യുതി ഉദ്പാദനം നിര്‍ത്തിവയ്ക്കാന്‍ സാധ്യത
ചെറുതോണി: വേനല്‍മഴ ശക്തമായില്ലെങ്കില്‍ ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉദ്പാദനം നിര്‍ത്തിവയ്ക്കാന്‍ സാധ്യത. വരള്‍ച്ച രൂക്ഷമായതോടെ ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് ഏതാണ്ട് നിലച്ചു. ഈ നില തുടര്‍ന്നാല്‍ മെയ് പകുതിയോടെ ഉദ്പാദനം നിര്‍ത്തിവക്കണ്ടിവരും.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ബുധനാഴ്ച ചൂട് 33 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ചൊവ്വാഴ്ചത്തെ ജലനിരപ്പ് 2349.38 അടിയും. ജലനിരപ്പ് 2280 അടിയിലെത്തിയാല്‍ ടണല്‍ വഴി വെള്ളം മൂലമറ്റം പവര്‍ഹൗസിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല. അതായത് ഇനി 69 അടികൂടി താഴ്ന്നാല്‍ പവര്‍ഹൗസ് നിര്‍ത്തിവയേ്ക്കണ്ടി വരും.

ഇതേ സ്ഥിതിവിശേഷം 1983 ജൂണ്‍ 12ന് ഉണ്ടായിരുന്നു. അന്ന് ജലനിരപ്പ് 2280 അടിയായി താഴ്ന്നു. എന്നാല്‍, തുടര്‍ന്ന് മഴ ശക്തമായതിനാല്‍ പ്രതിസന്ധിയുണ്ടായില്ല. കഴിഞ്ഞവര്‍ഷം ഇതേദിവസം ഡാമില്‍ 60.72 ശതമാനം വെള്ളം ഉണ്ടായിരുന്നു. നീരൊഴുക്കും ഇത്ര ദുര്‍ബലപ്പെട്ടിരുന്നില്ല. എന്നാല്‍, ചൊവ്വാഴ്ച ഡാമില്‍ പരമാവധി സംഭരണശേഷിയുടെ 45.33 ശതമാനം വെള്ളം മാത്രാണുള്ളത്. ഇതുപയോഗിച്ച് 973.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ കഴിയും. ഇപ്പോള്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചതോടെ തിങ്കളാഴ്ച മൂലമറ്റം പവര്‍ഹൗസില്‍ 10.2 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉദ്പാദിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക