Image

'സിംഗ് ഓസ്‌ട്രേലിയ വിത്ത് ജെറി അമല്‍ദേവ്' സംഗീത നിശയ്ക്കായി മെല്‍ബണ്‍ ഒരുങ്ങി

Published on 18 September, 2017
'സിംഗ് ഓസ്‌ട്രേലിയ വിത്ത് ജെറി അമല്‍ദേവ്' സംഗീത നിശയ്ക്കായി മെല്‍ബണ്‍ ഒരുങ്ങി
 മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇദംപ്രഥമമായി മെല്‍ബണില്‍ അരങ്ങേറുന്ന 'സിംഗ് ഓസ്‌ട്രേലിയ വിത്ത് ജെറി അമല്‍ദേവ്' സംഗീത നിശയുടെ ടിക്കറ്റ് വില്‍പ്പന സംഘാടകരായ മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ചു സെപ്തംബര്‍ 17നു കുര്‍ബാനാനന്തരം ഉദ്ഘാടനം ചെയ്തു. ഈ ദേവാലയത്തിന്റെ നിര്‍മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ധനശേഖരണാര്‍ത്ഥമാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്.

നവംബര്‍ അഞ്ചാം തീയതി വൈകുന്നേരം നാലു മുതല്‍ മെല്‍ബണിലെ കിംഗ്‌സ്ടന്‍ ഹാളില്‍ വച്ചാണ് ഈ മാസ്മരസംഗീതവിരുന്ന് നിങ്ങള്‍ക്കായി അരങ്ങേറുന്നത്. മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായ ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച പ്രതിഭാധനനായ സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് 15ല്‍ പരം കലാപ്രതിഭകള്‍ക്കൊപ്പം അവതരിപ്പിക്കുന്ന സ്വരമധുരമായ ഈ സംഗീത വിരുന്നില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ആക്ഷന്‍ ഹീറോ ബിജു വരെയുള്ള ഇരുപതില്‍പ്പരം മലയാള ചലച്ചിത്ര ഗാനങ്ങള്‍ കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, ഹിബ്രു എന്നി ഭാഷകളിലുള്ള വൈവിധ്യമാര്‍ന്ന ഗാനങ്ങളിലൂടെയും സംഗീതാസ്വാദകര്‍ക്കായി ഒരു ഗംഭീര സദ്യയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

വളരെ കുറച്ച് സീറ്റുകള്‍ മാത്രം ലഭ്യമായ ഈ പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന അതിവേഗം പുരോഗമിക്കുന്നു. ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ എത്രയും പെട്ടെന്ന് താഴെയുള്ള നന്പരുകളുമായി ബന്ധപ്പെടുക. റവ.ഫാ എല്‍ദോ 0469 660 919, സജി 0455 444 402, ബിജു 0433 559 259, എബി 0433 214 902, എല്‍ദോ 0467 215 471..

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക