Image

തോപ്പില്‍ ഭാസി നാടകോത്സവം 2017

Published on 18 September, 2017
തോപ്പില്‍ ഭാസി നാടകോത്സവം 2017

കുവൈത്ത്: കേരള ആര്‍ട്‌സ് ആന്റ് നാടക അക്കാഡമി (കാനാ), കുവൈത്ത് സംഘടിപ്പിക്കുന്ന പ്രഥമ ’തോപ്പില്‍ ഭാസി നാടകോത്സവം 2017’ സെപ്റ്റംബര്‍ 29ന് ഖെയ്ത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വച്ചുനടക്കും. കുവൈത്തിലെ നാലു മലയാള അമേച്വര്‍ നാടകസമിതികളെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന നാടകോത്സവം ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍ വൈകുന്നേരം 4.30നു തിരിതെളിയിച്ചു ഉദ്ഘാടനം ചെയ്യും. നാടകോത്സവത്തില്‍ പ്രശസ്ത നാടകപ്രവര്‍ത്തകനും നാടകാചാര്യനായ തോപ്പില്‍ ഭാസിയുടെ പുത്രനുമായ സോമകുമാര്‍ ഭാസി വിശിഷ്ടാതിഥിയായി പങ്കെടുക്കും.

അയനം ഓപ്പണ്‍ ഫോറം അവതരിപ്പിക്കുന്ന ഒരു സദാചാരകാല പ്രണയം, മറീന മൂവി ആര്‍ട്‌സ് അവതരിപ്പിക്കുന്ന നാമെന്തു ചെയ്യണം, സ്‌നേഹാലയം ഒരുക്കുന്ന വരൂ നമുക്കു നാടകം കളിക്കാം, കാഴ്ച കുവൈത്തിന്റെ ’കാഴ്ച’ എന്നീ നാലു നാടകങ്ങളാണ് നാടകോത്സവത്തില്‍ മാറ്റുരക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക