Image

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ പിടിച്ചുപറിക്കേസില്‍ അറസ്റ്റില്‍

Published on 18 September, 2017
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ പിടിച്ചുപറിക്കേസില്‍ അറസ്റ്റില്‍
മുംബൈ: മുംബൈ സ്‌ഫോടനക്കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെ ആന്റി എക്‌സ്‌റ്റോര്‍ഷന്‍ സെല്ലാണ് ഇഖ്ബാല്‍ കസ്‌കറിനെ അറസ്റ്റ് ചെയ്തത്. എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ് പ്രദീപ് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇഖ്ബാലിനെ അറസ്റ്റ് ചെയ്തതെന്നാണു റിപ്പോര്‍ട്ടുകള്‍. 

സെല്‍ അന്വേഷിക്കുന്ന പിടിച്ചുപറി കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അടുത്തിടെ ഒരു വ്യവസായിയെ ഫോണ്‍ ചെയ്ത് പണം ആവശ്യപ്പെട്ട കേസില്‍ ഇഖ്ബാലിനെ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. അറസ്റ്റിലായ ഇഖ്ബാലിനെ താനെ ആന്റി എക്‌സ്‌റ്റോര്‍ഷന്‍ സെല്‍ ചോദ്യം ചെയ്തുവരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക