Image

ചികിത്സയിലിരിക്കെ കുട്ടിക്ക്‌ എച്ച്‌ഐവി ബാധിച്ച സംഭവം: ആര്‍സിസിക്ക്‌ വീഴ്‌ച പറ്റിയിട്ടില്ലെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌

Published on 19 September, 2017
ചികിത്സയിലിരിക്കെ കുട്ടിക്ക്‌ എച്ച്‌ഐവി ബാധിച്ച സംഭവം: ആര്‍സിസിക്ക്‌ വീഴ്‌ച പറ്റിയിട്ടില്ലെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌


തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലിരിക്കെ കുട്ടിക്ക്‌ എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന്‌ ആര്‍സിസി അന്വേഷണ റിപ്പോര്‍ട്ട്‌. മാനദണ്ഡങ്ങള്‍ പാലിച്ചാണ്‌ കുട്ടിക്ക്‌ രക്തം നല്‍കിയത്‌. അത്യാധുനിക ഉപകരണങ്ങളുടെ കുറവുണ്ട്‌. രക്ത പരിശോധനക്ക്‌ അടക്കം നൂതന സംവിധാനങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട്‌ ആരോഗ്യവകുപ്പ്‌ സെക്രട്ടറിക്ക്‌ സമര്‍പ്പിക്കും.

എച്ച്‌ഐവി ബാധിച്ച്‌ ഒരുമാസം കഴിഞ്ഞാല്‍ മാത്രം സ്ഥിരീകരിക്കുന്ന ടെസ്റ്റാണ്‌ ആര്‍സിസിയിലടക്കം സംസ്ഥാനത്തുളളത്‌. ഇതായിരിക്കാം തിരിച്ചടിയായത്‌ എന്ന വിലയിരുത്തലിലാണ്‌ അധികൃതര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക