Image

ജിഎസ്‌ടിയും നോട്ട്‌ നിരോധനവും വളര്‍ച്ചയെ തടഞ്ഞു: മന്‍മോഹന്‍ സിംഗ്‌

Published on 19 September, 2017
ജിഎസ്‌ടിയും നോട്ട്‌ നിരോധനവും വളര്‍ച്ചയെ തടഞ്ഞു: മന്‍മോഹന്‍ സിംഗ്‌

വീണ്ടുവിചാരമില്ലാതെ നടപ്പാക്കിയ ചരക്ക്‌ സേവന നികുതി(ജിഎസ്‌ടി), നോട്ടുനിരോധനം എന്നിവ രാജ്യത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചുവെന്ന്‌ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌. അസംഘടിത മേഖലകളെയും ചെറുകിട വ്യവസായങ്ങളെയുമാണ്‌ ഇത്‌ ഏറ്റവുമധികം ബാധിച്ചത്‌.

ഈ രണ്ട്‌ മേഖലകളില്‍ നിന്നാണ്‌ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 40 ശതമാനം ലഭിക്കുന്നത്‌. രാജ്യത്തെ 90 ശതമാനം ആളുകളും അസംഘടിത മേഘലയിലാണ്‌ ജോലി ചെയ്യുന്നത്‌. 

കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളെടുത്തപ്പോള്‍ ഇത്‌ കണക്കിലെടുത്തില്ല. ഒരു സ്വകാര്യ ചാനലിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ അദ്ദേഹം കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്‌. 

മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അബദ്ധങ്ങളായിരുന്നുവെന്നാണ്‌ സാമ്പത്തിക വിദഗ്‌ധന്‍ കൂടിയായ മന്‍മോഹന്‍ സിംഗ്‌ വിമര്‍ശിച്ചത്‌.

നോട്ടുനിരോധനം ആസൂത്രിതമായ കൊള്ളയടിക്കലും ചരിത്രപരമായ മണ്ടത്തരവുമാണെന്ന്‌ നവംബറില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ 
സിംഗ്‌ കുറ്റപ്പെടുത്തിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക