Image

തെലങ്കാന സര്‍ക്കാരിന്റെ സൗജന്യ സാരിവിതരണത്തില്‍ അടി

Published on 19 September, 2017
തെലങ്കാന സര്‍ക്കാരിന്റെ സൗജന്യ  സാരിവിതരണത്തില്‍ അടി
ഹൈദരാബാദ്‌: തെലങ്കാന സര്‍ക്കാര്‍ നടത്തിയ സൗജന്യ സാരിവിതരണം കൂട്ടത്തല്ലില്‍ അവസാനിച്ചു. തെലങ്കാനയുടെ പ്രധാന ആഘോഷങ്ങളിലൊന്നായ ദസറയോട്‌ അനുബന്ധിച്ചുള്ള ബത്തുകമ്മ ഉല്‍സവത്തിന്റെ ഭാഗമായാണ്‌ തെലങ്കാന സര്‍ക്കാര്‍ സൗജന്യമായി സാരി വിതരണം നടത്തിയത്‌.

ഭരണകക്ഷിയായ ടിആര്‍എസിന്റെ നേതാക്കളാണ്‌ സാരി വിതരണം നടത്തിയത്‌. എന്നാല്‍ ഹൈദരാബാദിനടുത്ത സായ്‌ദാബാദില്‍ നടത്തിയ ചടങ്ങില്‍ സാരി വാങ്ങാനെത്തി
തര്‍ക്കത്തിലായ സ്‌ത്രീകള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടാകുന്നതിന്റെയും മുടിയില്‍ പിടിച്ചു വലിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ദേശീയ ചാനലുകള്‍ സംപ്രേഷണം ചെയ്‌തു.

 വനിതാ പോലീസ്‌ ഇടപെട്ട്‌ തല്ലുകൂടിയ സ്‌ത്രീകളെ പിടിച്ചുമാറ്റി. മറ്റിടങ്ങളില്‍ സംഘര്‍ഷമുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

അതേസമയം 50 രൂപ പോലും വിലമതിക്കാത്ത സാരിയാണ്‌ തങ്ങള്‍ക്ക്‌ കിട്ടിയതെന്നും സ്വന്തം പേര്‌ നന്നാക്കാന്‍ ശ്രമിക്കാതെ മോശം സാരികള്‍ സമ്മാനിച്ച്‌ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തങ്ങളെ അപമാനിക്കുകയാണെ
ന്നും സ്‌ത്രികള്‍ പറയുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക