Image

നോര്‍ക്ക റൂട്‌സ്‌ അംഗീകാരം കേന്ദ്രം റദ്ദാക്കി; അയോഗ്യത കല്‍പ്പിച്ച ഡയറക്ടര്‍മാരില്‍ ഉമ്മന്‍ചാണ്ടിയും യൂസഫലിയും

Published on 19 September, 2017
നോര്‍ക്ക റൂട്‌സ്‌ അംഗീകാരം കേന്ദ്രം റദ്ദാക്കി; അയോഗ്യത കല്‍പ്പിച്ച ഡയറക്ടര്‍മാരില്‍ ഉമ്മന്‍ചാണ്ടിയും  യൂസഫലിയും
കളളപ്പണ വേട്ടയുടെ ഭാഗമായി കമ്പനികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ കേരളത്തില്‍ നിന്നും കുടുങ്ങിയവരില്‍ വമ്പന്‍ ബിസിനസ്‌ ഭീമന്മാര്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെ.

 ലുലുഗ്രൂപ്പ്‌ ഉടമ എം.എ യൂസഫലി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, ഡോ. ആസാദ്‌ മൂപ്പന്‍, രവിപിളള എന്നിങ്ങനെ നിരവധി പേര്‍ക്കാണ്‌ കേന്ദ്രം അയോഗ്യത കല്‍പ്പിച്ചത്‌.

ബാലന്‍സ്‌ ഷീറ്റും ഓഡിറ്റ്‌ റിപ്പോര്‍ട്ടും സമര്‍പ്പിക്കാത്തിനെ തുടര്‍ന്നാണ്‌ രാജ്യത്തെ വിവിധ കമ്പനികളിലെ ഒന്നരലക്ഷത്തിലേറെ പേരെ ഡയറക്ടര്‍ സ്ഥാനത്ത്‌ നിന്നും കേന്ദ്ര വാണിജ്യകാര്യമന്ത്രാലയം 2013ലെ കമ്പനി നിയമപ്രകാരം അയോഗ്യരാക്കിയത്‌.

കേരളത്തില്‍ നിന്നും 12,000 ഡയറക്ടര്‍മാരെയാണ്‌ കേന്ദ്രം അയോഗ്യരാക്കിയത്‌. കോണ്‍ഗ്രസ്‌ മുഖപത്രമായ വീക്ഷണം, സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്‌സ്‌ എന്നിവയുടെ അംഗീകാരം റദ്ദാക്കിയിട്ടുണ്ട്‌. 
വീക്ഷണം കമ്പനി ഡയക്ടര്‍മാരായ രമേശ്‌ ചെന്നിത്തല വി.എം സുധീരന്‍ പി.പി തങ്കച്ചന്‍ തുടങ്ങിയവരും ഇതോടെ അയോഗ്യരാകും. ഇവര്‍ക്ക്‌ വരുന്ന അഞ്ച്‌ വര്‍ഷത്തേക്ക്‌ മറ്റൊരു കമ്പനിയിലും അംഗമാകാന്‍ കഴിയില്ല.

വീക്ഷണം ദിനപത്രം പ്രസിദ്ധീകരിക്കുന്ന കമ്പനി ബാലന്‍സ്‌ ഷീറ്റ്‌ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ്‌ കേന്ദ്രത്തിന്റെ നടപടി.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക