Image

പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും എറിഞ്ഞുകൊന്നു

Published on 19 September, 2017
പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയെ  സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും എറിഞ്ഞുകൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന്‌ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയെ എറിഞ്ഞുകൊന്നു. ഉത്തര്‍പ്രദേശ്‌ ദേവ്രിയയിലെ മാഡം മോണ്ടിസോറി ഇന്റര്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ നീതു ചൗഹാനാണ്‌ (15) ദൂരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്‌.

രണ്ടാം നിലയിലെ ശൗചാലയത്തില്‍ പോയതായിരുന്നു നീതു ചൗഹാന്‍. എന്നാല്‍ കുറച്ച്‌ സമയത്തിന്‌ ശേഷം
ചൗഹാന്‍  ചോര വാര്‍ന്ന നിലയില്‍ താഴത്തെ നിലയില്‍ കാണ്ടെത്തുകയായിരുന്നു.

 ഉടന്‍ ഗോരഖ്‌പുര്‍ ബാബ രാഘവ്‌ ദാസ്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എന്നാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും കുട്ടിയെ ആരോ മന:പൂര്‍വ്വം താഴേക്കെറിഞ്ഞതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. അപകടം നടന്ന്‌ ഏറെ സമയം കഴിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ഒരറിയിപ്പും നല്‍കിയില്ലെന്നും സഹപാഠികള്‍ അറിയിച്ചിട്ടാണ്‌ തങ്ങള്‍ അറിഞ്ഞതെന്നും ബന്ധുക്കള്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക