Image

സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌ട്രൈക്കേഴ്‌സ് ഓണാഘോഷം ജനപ്രിയമായി.

ജോജോ കൊട്ടാരക്കര Published on 19 September, 2017
സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌ട്രൈക്കേഴ്‌സ് ഓണാഘോഷം ജനപ്രിയമായി.
സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌ട്രൈക്കേഴ്‌സിന്റെ മൂന്നാമത് ഓണാഘോഷം ഈ കഴിഞ്ഞ  സെപ്തംബര് 16 ന് സ്റ്റാറ്റന്‍ ഐലന്‍ഡ് ല്‍ വെച്ചു് ആഘോഷിച്ചു.നാട്ടിലെ ഓണാഘോഷം പോലെ തന്നെ ഓണക്കളികളും സദ്യയുമാണ് ഈ പ്രവാസികളുടെ   ഓണാഘോഷത്തെ വ്യത്യസ്തമാക്കിയത്.

സാധാരണ  പ്രവാസി മലയാളികള്‍ ഓഡിറ്റോറിയങ്ങളില്‍ ഓണം ആഘോഷിക്കുമ്പോള്‍ ഇവിടെ വലിയ ഒരു മൈതാനം തന്നെ ഓണത്തിന് വേണ്ടി ഒരുക്കിയത്

അമേരിക്കയിലെ പുതു തലമുറയ്ക്ക് നമ്മുടെ ഓണത്തിന്റെ ഐതിഹ്യങ്ങളും, വടംവലി, ഉറിയടി, കണ്ണുകെട്ടി കലമടി അങ്ങനെ ഒരുപാട് നാടന്‍ കളികളും, പൈതൃകവും കൂടി  അറിയിക്കുകയാണ് ഇതിലൂടെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി പ്രാവര്‍ത്തികമായത്.

പഴയകളികളുടെ സ്ഥാനത്ത് ഫുട്‌ബോളും ക്രിക്കറ്റുമെല്ലാം സ്ഥാനം പിടിച്ചെങ്കിലും പഴമ വിളിച്ചോതുന്ന, വിരലിലെണ്ണാവുന്ന ഓണക്കളികളില്‍ ഇന്നും ആള്‍ക്കൂട്ടങ്ങളില് ആരവമുണര്‍ത്തുന്നു.

മലയാളികളെ കൂടാതെ മറ്റു രാജ്യക്കാരും ഇവോരോടൊപ്പം ഓണം കൂടുവാന്‍ എത്താറുണ്ട്.

ഒരു ചെറിയ ഓണാഘോഷത്തെ ഒരു നാടിന്റെ തന്നെ ഉത്സവമാക്കിയ എല്ലാവരോടുമുള്ള നന്ദിയും കൂടാതെ വരും വര്‍ഷങ്ങളില്‍ ഇതിലും വലിയ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിക്കുകന്നതെന്നും സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌െ്രെടക്കേഴ്‌സിലെ ചെറുപ്പക്കാര്‍ അറിയിച്ചു.

സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌ട്രൈക്കേഴ്‌സ് ഓണാഘോഷം ജനപ്രിയമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക