Image

റിലീസിന് മുമ്പ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി വില്ലന്‍

Published on 19 September, 2017
റിലീസിന് മുമ്പ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി വില്ലന്‍

മോഹന്‍ലാല്‍ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വില്ലനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം റിലീസിന് മുമ്പേ റെക്കോര്‍ഡുകള്‍ തിരുത്തുകയാണ്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റു. ഏഴുകോടി രൂപ നല്‍കി മലയാളത്തിലെ പ്രമുഖ വിനോദ ചാനലാണ് സാറ്റലൈറ്റ് അവകാശം നേടിയെടുത്തത്. ഇതോടൊപ്പം മറ്റ് രണ്ട് റെക്കോര്‍ഡുകള്‍ കൂടി ചിത്രത്തിന് സ്വന്തമായിരിക്കുകയാണ്. ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് മ്യൂസിക് അവകാശവും ഹിന്ദി ഡബ്ബിംഗ് അവകാശവും വിറ്റ ചിത്രമെന്ന റെക്കോര്‍ഡും വില്ലനാണ്.

ജംഗ്ലീ മ്യൂസിക് 50 ലക്ഷം രൂപ നല്‍കിയാണ് മ്യൂസിക് അവകാശം വാങ്ങിയത്. ഹിന്ദി ഡബ്ബിംഗ് അവകാശം ഒരു കോടിരൂപയ്ക്കാണ് വിറ്റത്. ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. മഞ്ജുവാര്യരാണ് നായിക. തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക മോട്ട്വാനി, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷി ഖന്ന, എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ ചെമ്പന്‍ വിനോദ്, സിദ്ദിഖ്, അജുവര്‍ഗീസ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക