Image

പാര്‍വതി രതീഷിന്റെ വിവാഹവീഡിയോ ടീസര്‍

Published on 19 September, 2017
പാര്‍വതി രതീഷിന്റെ വിവാഹവീഡിയോ ടീസര്‍

നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി രതീഷിന്റെ വിവാഹ വീഡിയോയുടെ ടീസര്‍ എത്തി. ദുബായിയില്‍ എമിറേറ്റ്‌സ് ബാങ്കില്‍ ഉദ്യോഗസ്ഥനായ മിലുവാണ് പാര്‍വതിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വിവാഹചടങ്ങില്‍ സിനിമ മേഘലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു. കോഴിക്കോട് ആശിര്‍വാദ് ലോണ്‍സില്‍ വച്ചായിരുന്നു വിവാഹ ചടങ്ങ്.

സുരേഷ് ഗോപി കുടുംബ സമേതം ചടങ്ങില്‍ എത്തിയിരുന്നു. ജലജ, വിധുബാല, സുരാജ് വെഞ്ഞാറമൂട്, സുധീഷ്, ലിബര്‍ട്ടി ബഷീര്‍ തുടങ്ങി നിരവധി പേരാണ് വധുവരന്‍മാര്‍ക്ക് ആശംസ അര്‍പ്പിയ്ക്കാന്‍ എത്തിയത്. കുഞ്ചാക്കോ ബോബന്റെ നായികയായി മധുര നാരങ്ങയിലൂടെയായിരുന്നു പാര്‍വതിയുടെ സിനിമ പ്രവേശനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക