Image

ദിലീപിന്റെ ജാമ്യഹര്‍ജി 26 ലേക്ക് മാറ്റി

Published on 19 September, 2017
ദിലീപിന്റെ ജാമ്യഹര്‍ജി 26 ലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി വാദം കേള്‍ക്കാന്‍ 26 ലേക്ക് മാറ്റി. എന്തിനാണ് വീണ്ടും വീണ്ടും ജാമ്യാപേക്ഷയുമായി എത്തുന്നതെന്ന് ജാമ്യഹര്‍ജി പരിഗണിക്കവെ കോടതി ആരാഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കേസിന് എന്ത് മാറ്റങ്ങളാണ് സംഭവിച്ചത്. സോപാധിക ജാമ്യം നിഷേധിച്ചത് ചോദ്യം ചെയ്തത് നിലനില്‍ക്കുമോയെന്നും കോടതി ആരാഞ്ഞു. കേസില്‍ നിലവിലെ സാഹചര്യങ്ങള്‍ക്ക് മാറ്റമൊന്നു ഇല്ലന്ന് ഹൈക്കോടതി വിലയിരുത്തി. കേസില്‍ അന്വേഷണം നടക്കുകയാണെന്നും ഹര്‍ജി 26 ലേക്ക് മാറ്റുകയാണെന്നും വ്യക്തമാക്കുകയായിരുന്നു.

അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിന് തൊട്ടടുത്ത ദിവസമാണ് തന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ.രാമന്‍പിള്ള മുഖാന്തരമാണ് ഹൈക്കോടതിയില്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. നേരത്തെ രണ്ട് തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക