Image

അടിച്ചു പൂസായി ക്ലാസിലെത്തിയ അധ്യാപകന്‍ കാമറയില്‍ കുടുങ്ങി

Published on 19 September, 2017
അടിച്ചു പൂസായി ക്ലാസിലെത്തിയ അധ്യാപകന്‍ കാമറയില്‍ കുടുങ്ങി
 

കാണ്‍പുര്‍: മദ്യലഹരിയില്‍ കുട്ടികള്‍ക്കു ക്ലാസെടുക്കാനെത്തിയ അധ്യാപകന്‍ കാമറയില്‍ കുടുങ്ങി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. നിവേദ ഗ്രാമത്തിലെ ബില്‍ഹോറിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഹെഡ് ടീച്ചറാണ് മദ്യലഹരിയില്‍ സ്‌കൂളിലെത്തിയത്. 

അമിത മദ്യലഹരിയില്‍ കുട്ടികള്‍ക്ക് ഇയാള്‍ ക്ലാസെടുക്കുകയായിരുന്നു. അധ്യാപകന്‍ ക്ലാസിലുള്ള സമയം കുട്ടികള്‍ ഇയാള്‍ക്കൊപ്പം കൂടിനിന്ന് ശബ്ദമുണ്ടാക്കി. മദ്യലഹരിയില്‍ തല ഉയര്‍ത്താന്‍ പോലും കഴിയാതിരുന്ന അധ്യാപകനെ കുട്ടികള്‍ കളിയാക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. ചില കുട്ടികള്‍ ഇയാളുടെ തല ഉയര്‍ത്തി വയ്ക്കാന്‍ ശ്രമിക്കുന്നതും കാണാന്‍ കഴിയും. 

എഎന്‍ഐ വാര്‍ത്താ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക