Image

ഇന്ത്യ പ്രസ്ക്ലബ് പുതിയ നേതൃത്വത്തിനു പൂര്‍ണ പിന്തുണയുമായി ഹൂസ്റ്റണ്‍ ചാപ്റ്റര്‍

Published on 19 September, 2017
ഇന്ത്യ പ്രസ്ക്ലബ് പുതിയ നേതൃത്വത്തിനു പൂര്‍ണ പിന്തുണയുമായി ഹൂസ്റ്റണ്‍ ചാപ്റ്റര്‍
ഹൂസ്റ്റണ്‍: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കരയ്ക്ക് പിന്തുണയുമായി ഹൂസ്റ്റണ്‍ ചാപ്റ്റര്‍.

പി.സി. ജോര്‍ജിനൊപ്പം ഹൂസ്റ്റണിലെ പൗരസമിതി നല്‍കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മധു കൊട്ടാരക്കരയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണ്‍ ചാപ്റ്റര്‍ നല്കിയത്.

ജേര്‍ണലിസം പഠിക്കുന്ന, സാമ്പത്തികമായി അവശതയനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്കുന്നതുള്‍പ്പെടെ ഒരുപിടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്ദേശ്യമുണ്ടെന്നും എന്നാല്‍ അതെല്ലാം പുതിയ ഭാരവാഹികളും അഡൈ്വസറി ബോര്‍ഡുമായി കൂടിയാലോചിച്ച ശേഷം മാത്രം എന്നും പ്രസ്ക്ലബിന്റെ ഏഴാമതു പ്രസിഡന്റായി ഭരണമേല്‍ക്കുന്ന മധു വ്യക്തമാക്കി. തന്റേതായി ഒന്നും നടത്താനുദ്ദേശിക്കുന്നില്ല. എന്നാല്‍ എല്ലാവരുമായി ചേര്‍ന്ന് എല്ലാം നടത്തണം. അതാണെന്റെ ലക്ഷ്യം. പ്രസ്ക്ലബിന്റെ ശാക്തീകരണത്തിനായി എല്ലാ ചാപ്റ്ററുകളും സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് അനില്‍ ആറന്മുളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ. ജോര്‍ജ് കാക്കനാട്ട് സെക്രട്ടറി ജോയ് തുമ്പമണ്‍ തുടങ്ങി എല്ലാ അംഗങ്ങളും പങ്കെടുത്തു.
ഇന്ത്യ പ്രസ്ക്ലബ് പുതിയ നേതൃത്വത്തിനു പൂര്‍ണ പിന്തുണയുമായി ഹൂസ്റ്റണ്‍ ചാപ്റ്റര്‍
Join WhatsApp News
നാരദന്‍ 2017-09-19 20:48:42
ഹുസ്ടന്‍  ആണ് എല്ലാം എല്ലാം; അവിടെ അടിയുന്നു എല്ലാം എല്ലാം 
വായനക്കാരൻ 2017-09-19 23:32:38
ഹ്യൂസ്റ്റനിൽ ഉള്ള  അമേരിക്ക  മുഴുവൻ  അറിയപ്പെടുന്ന കൊല്ലങ്ങൾ  ആയി എഴുതുന്ന  മാധ്യമ  പ്രവർത്തകരേയും  സംഘടകരായും  മാറ്റി  നിർത്തി, അവരെ  അറിയിക്കാതെ,  കുറെ  വഴി പോക്കറെയും, ബിസ്സിനസ്സ്കാരെയും പിടിച്ചു നിർത്തി  വാർത്ത  കൊടുത്തു  പ്രസ് ക്ലബ്  നല്ല  പേര്  കളയരുത്.  കഴിവുള്ളവരും, സ്വന്തമായി, കൂലിയല്ലാത്ത എഴുത്തുകാരും  മാധ്യമക്കാരും  മുന്നോട്ടു വരണം . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക