Image

തമിഴ്‌നാട്ടില്‍ വിശ്വസവോട്ടെടുപ്പിനുളള സ്‌റ്റേ നീട്ടി: എടപ്പാടി സര്‍ക്കാരിന്‌ തിരിച്ചടി

Published on 20 September, 2017
തമിഴ്‌നാട്ടില്‍ വിശ്വസവോട്ടെടുപ്പിനുളള സ്‌റ്റേ നീട്ടി: എടപ്പാടി സര്‍ക്കാരിന്‌ തിരിച്ചടി

ചെന്നൈ: 
തമിഴ്‌നാട്‌ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ്‌ നടത്താനുള്ള സ്‌റ്റേ മദ്രാസ്‌  ഹൈക്കോടതി നീട്ടി. എടപ്പാടി പളനിസാമി സര്‍ക്കാരിന്‌ തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്‌. 

ഒക്ടോബര്‍ നാല്‌ വരെ വിശ്വാസവോട്ട്‌ നടത്തരുതെന്ന്‌ കോടതി ഉത്തരവിട്ടു. അതേസമയം 18 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്‌പീക്കറുടെ നടപടിക്ക്‌ കോടതി സ്‌റ്റേ അനുവദിച്ചില്ല.

എന്നാല്‍ സ്‌പീക്കറുടെ നടപടിയില്‍ തുടര്‍ നടപടി കോടതി താല്‍ക്കാലികമായി വിലക്കി. എംഎല്‍എമാരെ അയോഗ്യരാക്കിയ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്‌ നടത്തുന്നതിനും കോടതി വിലക്ക്‌ ഏര്‍പ്പെട്ടുത്തി.

അണ്ണാ ഡിഎംകെയില്‍ വിമത പക്ഷമായിരുന്ന ടി.ടി.വി. ദിനകരനു പിന്തുണ പ്രഖ്യാപിച്ച എംഎല്‍എമാരെയാണ്‌ സ്‌പീക്കര്‍ പി. ധനപാലന്‍ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയത്‌. സ്‌പീക്കറുടെ നടപടി ചോദ്യം ചെയ്‌ത്‌ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി നടപടി.


ഒക്ടോബര്‍ നാലിന്‌ കേസ്‌ കോടതി വീണ്ടും പരിഗണിക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക