Image

മെക്സിക്കോ ഭൂചലനത്തില്‍ 238 പേര്‍ മരിച്ചു

Published on 20 September, 2017
മെക്സിക്കോ ഭൂചലനത്തില്‍   238 പേര്‍  മരിച്ചു
മെക്സിക്കോ സിറ്റി: 238 പേര്‍ മരിച്ച മെക്സിക്കോ ഭൂചലനത്തിലെ എന്റിക് റബ്സ്മന്‍ പ്രൈമറി സ്‌കൂള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട കുരുന്നുകളെ ജീവനോടെ വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ കൈകോര്‍ത്തിരിക്കുകയാണ് പട്ടാളവും പോലീസും ജനങ്ങളും. മരണ സംഖ്യ ഇനിയും കൂടുമെന്നാണ് അധികൃതര്‍ പറയുന്നത്.1985ല്‍ മെക്സിക്കോയില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ വാര്‍ഷികത്തിലാണ് മറ്റൊരു ശക്തമായ ഭൂചലനത്തിന് രാജ്യം സാക്ഷ്യം വഹിച്ചത്.

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരുടെ വാട്സാപ്പ് സന്ദേശം ബന്ധുക്കള്‍ക്ക് ഇപ്പോഴും ലഭിക്കുന്നുണ്ട്.
തകര്‍ന്നവയില്‍ ഭൂരിഭാഗവും പാര്‍പ്പിട സമുച്ചയങ്ങളാണ്. ഒരു സ്‌കൂളും ഫാക്ടറിയും സൂപ്പര്‍മാര്‍ക്കറ്റും തകര്‍ന്ന കെട്ടിടങ്ങളില്‍ ഉള്‍പ്പെടും.
ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെയുണ്ടായ ഭൂചലനത്തില്‍ 90 ജീവനുകള്‍ പൊലിഞ്ഞിരുന്നു. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക