Image

മാത്യൂസ് ചെരുവില്‍ മിലന്‍ പ്രസിഡന്റ്

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 20 September, 2017
മാത്യൂസ് ചെരുവില്‍ മിലന്‍ പ്രസിഡന്റ്
ഡിട്രോയിറ്റ്: തൊണ്ണൂകളുടെ അവസാന പാദം മുതല്‍ മിഷിഗണിലെ മലയാളികളുടെ ഇടയില്‍, മലയാള ഭാഷയേയും സാഹിത്യ കൃതികളേയും ഭാഷാ ആസ്വാദകരുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സാഹിത്യ കൂട്ടായ്മയായ മിഷിഗണ്‍ മലയാളി ലിറ്റററി അസ്സോസിയേഷന്റെ അടുത്ത രണ്ടു വര്‍ഷത്തെ കാലയളവിലേക്കുള്ള നേതൃത്വനിരയെ തിരഞ്ഞെടുത്തു.

2017 ഓഗസ്റ്റ് 27ആം തീയതി നടന്ന മീറ്റിംഗില്‍ മിഷിഗണില്‍ സാംസ്ക്കാരിക രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച മാത്യൂസ് ചെരുവിലിനെ ഐക്യകണ്ഠന തിരഞ്ഞെടുത്തു.

സെക്രട്ടറിയായി പ്രവാസി എഴുത്തുകാരനും, ഒട്ടനവധി കൃതികളുടെ കര്‍ത്താവുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളമാണ്. ട്രഷറാറായി, മുന്‍ ട്രഷറാര്‍ മനോജ് കൃഷ്ണന്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റായി കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റും വാക്മിയുമായ സുരേന്ദ്രന്‍ നായരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറിയായി മിലന്റെ സ്ഥാപക നേതാക്കളിലൊരാളായ തോമസ് കര്‍ത്തനാള്‍ തിരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് ജയിംസ് കുരീക്കാട്ടിലിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ മിഷിഗണിലെ സാഹിത്യ പ്രേമികള്‍ പങ്കെടുത്തിരുന്നു. മലയാള ഭാഷ മറന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, പ്രവാസികളായ ഒരു പറ്റം ആള്‍ക്കാര്‍ ഭാഷയേയും സാഹിത്യത്തെയും ഉയര്‍ത്തിപ്പിടിക്കാന്‍ ഉണ്ട് എന്നുള്ളത് പ്രശംസനീയമാണെന്ന് മാത്യൂ ചെരുവില്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ജയിംസ് കുരീക്കാട്ടിലിന്റെ ഒരു കവിതയും ചര്‍ച്ച ചെയ്യപ്പെട്ടു. നാട്ടിലെ സമകാലീന പ്രശ്‌നങ്ങളില്‍ പ്രതികരണ ശേഷി നഷ്ടപ്പെടാതെ മൗനം ഭജ്ഞിക്കണമെന്ന് കവിതയിലൂടെ അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അടുത്ത രണ്ടു വര്‍ഷം മിലനെ ഇനിയും മുകളിലേക്ക് ഉയര്‍ത്താന്‍ പുതിയ ഭരണ സമിതിക്ക് ആകട്ടെയെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ ആശംസിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മാത്യൂസ് ചെരുവില്‍ 586 206 6164
സുരേന്ദ്രന്‍ നായര്‍ 248 525 2351
അബ്ദുള്‍ പുന്നയൂര്‍ക്കുളം 586 994 1805
തോമസ് കര്‍ത്തനാള്‍ 586 747 7801
മനോജ് കൃഷ്ണന്‍ 248 837 9935
മാത്യൂസ് ചെരുവില്‍ മിലന്‍ പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക