Image

ശരത്കാല സന്ധ്യയില്‍ സംഗീത വര്‍ഷവുമായി എം.ജി.ശ്രീകുമാറും, ശ്രേയ ജയദീപും ന്യജേഴ്‌സിയിലെ സോമര്‍സെറ്റില്‍ സെപ്റ്റംബര്‍ 23 ന് "നിങ്ങളോടൊപ്പം'

സെബാസ്റ്റ്യന്‍ ആന്റണി Published on 20 September, 2017
ശരത്കാല സന്ധ്യയില്‍ സംഗീത വര്‍ഷവുമായി എം.ജി.ശ്രീകുമാറും, ശ്രേയ ജയദീപും ന്യജേഴ്‌സിയിലെ സോമര്‍സെറ്റില്‍ സെപ്റ്റംബര്‍ 23 ന് "നിങ്ങളോടൊപ്പം'
ന്യൂജേഴ്സി: സംഗീതത്തെ സ്‌നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറിക്കഴിഞ്ഞ മലയാളത്തിന്റെ കൊച്ചു വാനമ്പാടി, മലയാളികളുടെ പൊന്നോമന പാട്ടുകാരി ശ്രേയ ജയദീപ് മലയാളത്തിന്റെ പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍ എം. ജി. ശ്രീകുമാറിനോപ്പം "നിങ്ങളോടൊപ്പം' സ്റ്റേജ് ഷോയുമായി ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ സെപ്റ്റംബര്‍ 23-ന് എത്തുന്നു.

സെപ്റ്റംബര്‍ 23-ന് ശനിയാഴ്ച 5 മണിക്ക് സോമര്‍സെറ്റിലെ ഫ്രാങ്ക്ളിന്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ് (500 Elizabeth Avenue, Somerset, New Jersey 08873) ഷോ അരങ്ങേറുക. ഷോ കാണാനെത്തുന്ന പ്രേക്ഷകര്‍ സ്കൂളിന്റെ പുറകു വശത്തുള്ള പ്രധാന പ്രവേശന കവാടത്തിലൂടെ യാണ് ഓഡിറ്റോറിയത്തിലേക്കു പ്രവേശിക്കേണ്ടത്.

ചില സാങ്കേതിക കാരണങ്ങളാല്‍ ജൂണില്‍ നടത്താന്‍ കഴിയാതെ പോയ ഗിന്നസ് കോമഡി ഷോയുടെ ടിക്കറ്റ് എടുത്തിട്ടുള്ളര്‍ക്ക് അതേ ടിക്കറ്റില്‍ തന്നെ നിങ്ങളോടൊപ്പം മെഗാഷോയില്‍ പ്രവേശനം ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിക്കുന്നു.

സംഗീതവും, നൃത്തവും, ഹാസ്യവും ഇഴചേര്‍ത്ത്, ചലച്ചിത്ര ടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംഗതനൃത്തഹാസ്യ കലാവിരുന്ന് "നിങ്ങളോടപ്പം' അമേരിക്കന്‍ ഐക്യനാടുകളിലെ മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന നല്ല ഷോകള്‍ മാത്രം കാഴ്ചവെച്ചിട്ടുള്ള സേവന്‍ സീസ് എന്റര്‍ടൈന്റ്‌മെന്റിന്‍റെ ബാനറിലാണ് എത്തുക.

പ്രശസ്ത മലയാളചലച്ചിത്ര പിന്നണിഗായകനും, സംഗീതസംവിധായകനും, നിരവധി ടെലിവിഷന്‍ ഷോകളിലെ വിധി കര്‍ത്താവുമായ എം.ജി. ശ്രീകുമാറിനൊപ്പം, അഖിലേന്ത്യാ തലത്തില്‍ തന്നെ ഇന്നറിയപ്പെടുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ഗായിക, സംഗീത പ്രമികള്‍ ഒന്നോടെ നെഞ്ചിലേറ്റിയ മലയാളികളുടെ പൊന്നോമന പാട്ടുകാരി ശ്രേയ ജയദീപും, മലയാളത്തിലെ യുവ പിന്നണി ഗായകന്‍ രമേശ് ബാബു, പ്രശസ്ത പിന്നണി ഗായിക സുമി എന്നിവരും ഈ സംഗീത പെരുമഴയില്‍ ഒത്തുചേരുന്നു.

ഏഷ്യാനെറ്റിലെ വെള്ളാനകളുടെ നാട് എന്ന കോമഡി സ്കിറ്റിലൂടെ കോമഡി രംഗത്ത് ചിരിയുടെ അലകളുയര്‍ത്തിയ, മലയാള സിനിമ ടെലിവിഷന്‍ രംഗത്തെ പ്രമുഖ ഹാസ്യതങ്ങളായ സെന്തില്‍, ഷിബു ലബാന്‍, അഞ്ജന അപ്പുക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന മിമിക് കോമഡിയും, പ്രശസ്തരായ കലാപ്രതിഭകള്‍ നയിക്കുന്ന നയന മനോഹരമായ നൃത്തനൃത്യങ്ങളും ഈ ഷോക്ക് മാറ്റേകുന്നു.

കേരളത്തിലെ പ്രശസ്ത കീബോര്‍ഡ് പ്ലേയറും, ഏഷ്യനെറ്റ് ടെലിവിഷനിലെ പ്രമുഖ ആര്‍ട്ടിസ്റ്റുമായ അനൂപാണ് ഓര്‍ക്കസ്‌ട്രേഷന്‍ കൈകാര്യം ചെയ്യുന്നത്. പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയും ""നിങ്ങളോടൊപ്പം'' ഷോയെ മറ്റ്ഷോകളില്‍ നിന്നും വേറിട്ടതാക്കും എന്നതില്‍ സംശയമില്ല . പ്രശസ്ത സൗണ്ട് എഞ്ചിനീയര്‍ സമ്മിയാണ് ശബ്ദനിയന്ത്രണം. ഡെയ്ലി ഡിലൈറ്റും, റിയാ ട്രാവല്‍സും ആണ് ഗ്രാന്‍ഡ് സ്പോണ്‍സര്‍മാര്‍.

ഈ ഷോയുടെ വിജയത്തിനായി എല്ലാവരുടേയും പ്രാര്‍ത്ഥനയും, സഹകരണവും ഇടവക വികാരി ബഹു. ഫാ. ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റിനും ബന്ധപ്പെടുക,

സെബാസ്റ്റ്യന്‍ ആന്റണി (732) 6903934
ടോണി മംഗന്‍ (347) 721 8076
റ്റോം പെരുംപായില്‍ (646) 3263708,
മിനേഷ് ജോസഫ് (ട്രസ്റ്റി ) 2019789828
മേരിദാസന്‍ തോമസ് (ട്രസ്റ്റി ) 2019126451
ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി ) 7327626744
സാബിന്‍ മാത്യൂ (ട്രസ്റ്റി ) 8483918461

വെബ്: www.Megashownj.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക