Image

ഈ ടിപ്പ്, ഒരൊന്നര ടിപ്പായി; ഞെട്ടിയ വെയിറ്റര്‍ ശരിക്കും ബോധം കെട്ടു!

ജോര്‍ജ് തുമ്പയില്‍ Published on 20 September, 2017
ഈ ടിപ്പ്, ഒരൊന്നര ടിപ്പായി; ഞെട്ടിയ വെയിറ്റര്‍ ശരിക്കും ബോധം കെട്ടു!
ന്യൂയോര്‍ക്ക്:കഴിച്ചത് 20 ഡോളറിന്. കിട്ടിയ ടിപ്പ് 1200 ഡോളറിന്റേത്. ഞെട്ടിപ്പോകും ആരായാലും, അപ്പോള്‍ ടിപ്പ് ലഭിച്ച ബ്രിയാന സൈഗള്‍ എന്ന ഇരുപത്തൊന്നുകാരിയുടെ കാര്യം പറയാനുണ്ടോ. ന്യൂജേഴ്‌സി വുഡ് ബ്രിഡ്ജ് ബാര്‍ ലൂയിയിലായിരുന്നു ലോകത്തിലെ സകലമാന വെയിറ്റര്‍മാരെയും കൊതിപ്പിക്കുന്ന സംഭവം നടന്നത്.

ദമ്പതികളെ സത്കരിച്ചപ്പോള്‍ അവര്‍ ബ്രിയാനയ്ക്ക് ഒരു കവര്‍ നീട്ടിക്കൊണ്ട് പറഞ്ഞു, വീട്ടില്‍ ചെല്ലും വരെ തുറക്കരുത്. ബ്രിയാന അനുസരിച്ചു. വീട്ടില്‍ ചെന്നു കവര്‍ തുറന്നപ്പോള്‍ കണ്ടത് 1200 ഡോളറിന്റെ ചെക്ക്. സത്യമാണോയെന്ന് ഒരു നിമിഷം അമ്പരന്നു, താഴെ വീഴാതിരുന്നത് ഭാഗ്യമെന്നു ബ്രിയാന. ഡോളര്‍ ചെക്കിനൊപ്പമുണ്ടായിരുന്ന കുറിപ്പായിരുന്നു അവളെ ഉണര്‍ത്തിയത്- ജീവിതം സത്യമായിരിക്കണം, ദൈവം എപ്പോഴും ഒപ്പം നില്‍ക്കും. ലോകത്തില്‍ ഇങ്ങനെയും നന്മയുള്ള മനുഷ്യര്‍ ഉണ്ടല്ലോയെന്നായിരുന്നു ബ്രിയാനയുടെ പ്രതികരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക