Image

കെജ്രിവാള്‍ കമല്‍ഹാസനെ കാണാനെത്തുന്നു

Published on 21 September, 2017
കെജ്രിവാള്‍ കമല്‍ഹാസനെ കാണാനെത്തുന്നു

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ അരവിന്ദ്‌ കെജ്രിവാള്‍ തമിഴ്‌ ചലച്ചിത്ര താരം കമല്‍ഹാസനെ കാണാനെത്തുന്നു. താരം രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന വാര്‍ത്തകള്‍ക്കിടെയാണ്‌ ആം ആദ്‌മി നേതാവിന്റെ സന്ദര്‍ശനം. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായാണ്‌ കൂടിക്കാഴ്‌ചയെന്ന്‌ ആം ആദ്‌മി വൃത്തങ്ങള്‍ വ്യക്തമാക്കി.

ഈ മാസം അവസാനത്തോടെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുമായി കമല്‍ഹാസനെത്തുമെന്ന്‌ വാര്‍ത്തകള്‍ പുറത്ത്‌ വന്നിരുന്നു. നേരത്തെ കേരള മുഖ്യമന്ത്രി പിണറായിയെ സന്ദര്‍ശിച്ച കമല്‍ഹാസന്‍ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയ്യാറെടുക്കുകയാണെന്ന്‌ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ്‌ കെജ്രിവാളിന്റെ ചെന്നൈ സന്ദര്‍ശനം.

 തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയ്‌ക്ക്‌ എതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന കമല്‍ഹാസന്‍ താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്നും തന്റെ രാഷ്ട്രീയം കാവിയല്ലെന്നും പ്രഖ്യാപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക