Image

ത്രിപുരയില്‍ യുവ മാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ട്‌ പോയി കൊലപ്പെടുത്തി

Published on 21 September, 2017
ത്രിപുരയില്‍ യുവ മാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ട്‌ പോയി കൊലപ്പെടുത്തി


അഗര്‍ത്തല: ത്രിപുരയില്‍ യുവ മാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ത്രിപുര പ്രാദേശിക ചാനലായ ദിന്‍രാതിന്റെ്‌ റിപ്പോര്‍ട്ടര്‍ ശാന്തനു ഭൗമികിനെയാണ്‌ ക്രൂരമായി കൊലപ്പെടുത്തിയത്‌.

കെപിഎഫ്‌ടി പ്രാദേശിക സംഘടനയുടെ റോഡ്‌ ഉപരോധം നടക്കുന്നതിനിടെയാണ്‌ ശാന്തനുവിനെ തട്ടിക്കൊണ്ടു പോയത്‌. സമരം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയതായിരുന്നു ശന്തനു. മര്‍ദ്ദനമേറ്റ്‌ ഗുരുതര നിലയില്‍ കണ്ടെത്തിയ ശന്തനുവിനെ പിന്നീട്‌ അഗര്‍ത്തല മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും രക്ഷിക്കാനായില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക