Image

ഏഷ്യാനെറ്റ്‌ ആലപ്പുഴ ബ്യൂറോ ഓഫീസിന്‌ നേരെ ആക്രമണം

Published on 21 September, 2017
ഏഷ്യാനെറ്റ്‌  ആലപ്പുഴ ബ്യൂറോ ഓഫീസിന്‌ നേരെ ആക്രമണം


ആലപ്പുഴ: ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ആലപ്പുഴ ബ്യൂറോ ഓഫീസിനു നേരെ ആക്രമണം. വ്യാഴാഴ്‌ച പുലര്‍ച്ചെയാണ്‌ അജ്ഞാത സംഘം ആക്രമണം നടത്തിയത്‌.

ഓഫീസിന്‌ പുറത്ത്‌ നിര്‍ത്തിയിട്ടിരുന്ന കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. സംഭവം നടക്കുമ്പോള്‍ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ടി.വി. പ്രസാദ്‌ ഓഫീസിലുണ്ടായിരുന്നു. പോലീസ്‌ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ്‌ പുറത്ത്‌ വിട്ട്‌ വാര്‍ത്തയുടെ പ്രത്യാഘാതമാണ്‌ ആക്രണത്തിന്‌ പിന്നിലെന്നാണ്‌ സൂചന. സംഭവത്തില്‍ പ്രത്യേക അന്വേഷമ സംഘത്തെ നിയോഗിക്കാന്‍ ഡിജിപി ഐജിക്ക്‌ നിര്‍ദ്ദേശം നല്‍കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക