Image

ഫൊക്കാന വിമന്‍സ് ഫോറം ഉത്ഘാടനം ഡിട്രോയിറ്റില്‍

അലന്‍ ചെന്നിത്തല Published on 21 September, 2017
ഫൊക്കാന വിമന്‍സ് ഫോറം ഉത്ഘാടനം ഡിട്രോയിറ്റില്‍
ഡിട്രോയിറ്റ്: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക-(ഫൊക്കാന)യുടെ വിമന്‍സ് ഫോറം ഡിട്രോയിറ്റ് റീജിയന്റെ പ്രവര്‍ത്തന ഉത്ഘാടനം സെപ്റ്റംബര്‍ 24ന് വൈകീട്ട് 5 മണിക്ക് വാറെന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും. ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഡിട്രോയിറ്റില്‍ വിമെന്‍സ് ഫോറം രൂപീകരിക്കുന്നത്. ഭാരതീയ സംസ്‌ക്കാരവും കേരളീയ സംസ്‌ക്കാരവും പുത്തന്‍ തലമുറയിലേക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വിമെന്‍സ് ഫോറം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. സമൂഹത്തില്‍ പിന്‍തള്ളപ്പെട്ടു പോയവരെയും ഒറ്റപ്പെട്ടു പോയവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരികയും സ്ത്രീ കൂട്ടായ്മയിലൂടെ നമുക്ക് നഷ്ടമായിക്കൊണ്ടിരിയ്ക്കുന്ന കേരളത്തിന്റെ തനതായ സാംസ്‌ക്കാരിക പാരമ്പര്യങ്ങള്‍ തിരികെ പിടിയ്ക്കുക എന്നതാണ് വിമെന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തന ലക്ഷ്യം. ഉത്ഘാടന സമ്മേളനത്തില്‍ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, ജോയിന്റ് സെക്രട്ടറി ഷിബു വെണ്‍മണി, തുടങ്ങിയ ഫൊക്കാനയുടെ ദേശീയ നേതാക്കളും സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.
സമ്മേളനത്തോടു ചേര്‍ന്ന് ഡിട്രോയിറ്റിലെ കലാകാരന്‍മാരും കുട്ടികളും പങ്കെടുക്കുന്ന കലാപരിപാടികള്‍ അരങ്ങേറും.

ഫൊക്കാന വിമെന്‍സ് ഫോറം റീജയണല്‍ പ്രസിഡന്റ് ഡെയിസന്‍ ചാക്കോ, വൈസ് പ്രസിഡന്റ് മറിയാമ്മ തോമസ്, സെക്രട്ടറി ഷാലന്‍ ജോര്‍ജ്, ട്രഷറര്‍ അന്നമ്മ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ നടന്നു വരുന്നു. ഈ ഉത്ഘാടന സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.


ഫൊക്കാന വിമന്‍സ് ഫോറം ഉത്ഘാടനം ഡിട്രോയിറ്റില്‍ഫൊക്കാന വിമന്‍സ് ഫോറം ഉത്ഘാടനം ഡിട്രോയിറ്റില്‍ഫൊക്കാന വിമന്‍സ് ഫോറം ഉത്ഘാടനം ഡിട്രോയിറ്റില്‍ഫൊക്കാന വിമന്‍സ് ഫോറം ഉത്ഘാടനം ഡിട്രോയിറ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക