Image

കൊളംബസില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി

ജോയിച്ചന്‍ പുതുക്കുളം Published on 21 September, 2017
കൊളംബസില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി
ഒഹായോ: കൊളംബസ് സീറോ മലബാര്‍ മിഷന്റെ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 17നു ഭക്തിനിര്‍ഭരമായി കൊണ്ടാടി. ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത് 40 പ്രസുദേന്തിമാരായിരുന്നു.

പരിശുദ്ധ കന്യാമറിയത്തിന്റേയും, ഭാരതത്തില്‍ നിന്നുള്ള വിശുദ്ധരുടേയും തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലും, ഊട്ടുനേര്‍ച്ചയിലും അനേകം പേര്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ കുട്ടികളുടേയും, മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. മാര്‍ ജോയി ആലപ്പാട്ട് ഈവര്‍ഷത്തെ വേദോപദേശ ക്ലാസുകളിലെ ഉന്നത ഉന്നത വിജയികള്‍ക്കും, നൂറു ശതമാനം ഹാജരായവര്‍ക്കും, പിക്‌നിക്കിലെ വിജയികളായ 'പുലിക്കുട്ടികള്‍ക്കും', 'കൊളംബസ് നസ്രാണി കപ്പ്' ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികളായ 'അവഞ്ചേഴ്‌സ്' ടീമിനും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഈവര്‍ഷത്തെ കൊളംബസ് നസ്രാണി അവാര്‍ഡ് നേടിയ ജില്‍സണ്‍ ജോസിനെ വേദിയില്‍ ആദരിച്ചു. ഹാര്‍വി കൊടുങ്കാറ്റ് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക മാര്‍ ജോയി ആലപ്പാട്ട് പിതാവിനു സമര്‍പ്പിച്ചു.

പി.ആര്‍.ഒ റോസ്മി അരുണ്‍ അറിയിച്ചാണിത്.

കൊളംബസില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക