Image

ഏലിയാമ്മ തോമസ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം കര്‍ഷകരത്‌നം 2017

ജോര്‍ജ്ജ് ഓലിക്കല്‍ Published on 21 September, 2017
ഏലിയാമ്മ തോമസ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം കര്‍ഷകരത്‌നം 2017
ഫിലാഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്‌സവംകൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്‍ടെത്താനുള്ള മത്‌സരത്തില്‍ ബ്രുമ്മാളില്‍ നിന്നുള്ള ഏലിയാമ്മ തോമസ് കര്‍ഷകരത്‌നം അവാര്‍ഡിന് അര്‍ഹയായി.

ഫിലാഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളെ ജൈവകൃഷിയിലേക്ക് ആകര്‍ഷിപ്പിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവര്‍ഗങ്ങളും അമേരിക്കന്‍ മണ്ണില്‍ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്‌സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് കര്‍ഷകരത്‌നം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

കൃഷിയില്‍തത്പരരും, നിപൂണരുമായ നിരവധിപേര്‍ മത്‌സരത്തില്‍ പങ്കെടുത്തിരുന്നു. വിത്തൂന്ാദനം മുതല്‍ വിളവെടുപ്പുവരെയുള്ള പ്രക്രിയകള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് വിധിനിര്‍ണ്ണയം നടത്തിയത്.പതിനെട്ട് അടുക്കളത്തോട്ടങ്ങള്‍ മത്‌സരത്തില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ചെയ്തിരുന്നു, ഇതില്‍ നിന്നും എട്ട്‌തോട്ടങ്ങള്‍ ഫൈനല്‍ റൗണ്ടില്‍ എത്തുകയുണ്ടായി. അതില്‍ നിന്നാണ് കര്‍ഷകരത്‌നത്തെയും മറ്റുവിജയികളെയും കണ്‍ടെത്തിയത്

മത്‌സരത്തില്‍ പങ്കെടുത്ത കൃഷിത്തോട്ടങ്ങളെല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നതായിരുന്നെന്ന് ്‌വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. മലയാളികളുടെ കൃഷിയോടുള്ള ആഭിമുഖ്യം എത്ര വലുതാണെന്ന് കര്‍ഷകരത്‌നം അവാര്‍ഡുജേതാവായ ഏലിയാമ്മ തോമസിന്റെകൃഷിത്തോട്ടത്തില്‍നിìം മനസ്സിലാക്കമെന്ന് അവാര്‍ഡ് കോഡിനേറ്റര്‍ മോഡി ജേക്കബ് പറഞ്ഞു.

രണ്ടാം സമ്മാനം ഫിലാഡല്‍ഫിയായില്‍നിന്നുള്ള വറുഗീസ് പി. മത്തായിയുടെ അടുക്കളത്തോട്ടം കരസ്ഥമാക്കിയപ്പോള്‍ മൂന്നാംസ്ഥാനം സ്പ്രിംഗ്ഫീഡില്‍ നിന്നുള്ള സുജാത നായരുടെ അടുക്കളത്തോട്ടവും നേടി.

ഫിലാഡല്‍ഫിയായിലെ അതിഥി റെസ്റ്റോറന്റിന്റെ പേരിലുള്ള എവര്‍റോളിംഗ് ട്രോഫിമുഖ്യഅതിഥി വിനീത നായരില്‍ നിì് ഏലിയാമ്മ തോമസ് ഏറ്റുവാങ്ങി. കര്‍ഷരത്‌നം സ്‌പോണ്‍സറായ ശോശാമ്മ ചെറിയാനും, അരോമ റസ്റ്റോറന്റ് ന}ജേഴ്‌സിയും കാഷ് അവാര്‍ഡുകള്‍നല്‍കി.

അവാര്‍ഡ് കമ്മറ്റി കോഡിനേറ്റര്‍ മോഡി ജേക്കബിനോടൊപ്പം ഫാദര്‍ ഫിലിപ്പ് മോഡയില്‍, ജോര്‍ജ്ജ് ഓലിക്കല്‍, ജോര്‍ജ്ജ് പണിക്കര്‍, എന്നിവര്‍വിധി കര്‍ത്താക്കളായി പ്രവര്‍ത്തിച്ചു.

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം റോണി വറുഗീസ് അദ്ധ്യക്ഷത വഹിച്ച സാംസ്ക്കാരിക സമ്മേളനത്തിന് സുമോദ് നെല്ലിക്കാല, ടി.ജെ തോംസണ്‍, ജോഷി കുര്യക്കോസ് രാജന്‍ സാമുവല്‍ ലീനോ സ്കറിയ എന്നിവര്‍ നേതൃത്വം നല്‍കി.
ഏലിയാമ്മ തോമസ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം കര്‍ഷകരത്‌നം 2017
ഏലിയാമ്മ തോമസ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം കര്‍ഷകരത്‌നം 2017
ഏലിയാമ്മ തോമസ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം കര്‍ഷകരത്‌നം 2017
ഏലിയാമ്മ തോമസ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം കര്‍ഷകരത്‌നം 2017
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക