Image

വിവാഹിതരായവരുമായി ചേര്‍ത്തുള്ള പ്രണയ കഥകള്‍ അസ്വസ്ഥത ഉണ്ടാക്കുന്നു ; നിത്യ മേനോന്‍

Published on 21 September, 2017
വിവാഹിതരായവരുമായി ചേര്‍ത്തുള്ള പ്രണയ കഥകള്‍ അസ്വസ്ഥത ഉണ്ടാക്കുന്നു ; നിത്യ മേനോന്‍

ഒരുമിച്ച് അഭിനയിക്കുന്നവരുമായി കഥകള്‍ പ്രചരിപ്പിക്കുന്നത് സിനിമാ മേഖലയില്‍ പതിവാണ്. ഓരോ സിനിമ ചെയ്യുമ്‌ബോഴും നായകനുമായി ചേര്‍ത്ത് കഥകള്‍ പ്രചരിക്കാറുള്ളത് പതിവായതിനാല്‍ ഇതിനോടൊന്നും പ്രതികരിക്കാറില്ലെന്നും നിത്യ മേനോന്‍ പറയുന്നു. എന്നാല്‍ വിവാഹിതരായ നായകന്‍മാരുമായി ചേര്‍ത്തുവെച്ചുള്ള പ്രണയ കഥകള്‍ തനിക്ക് അസ്വസ്ഥത ഉണ്ടാക്കാറുണ്ടെന്നും നിത്യ പറയുന്നു. മറ്റൊരാളുടെ കുടുംബ ജീവിതത്തിലേക്ക് തന്നെ വലിച്ചിഴക്കുന്നത് ആര്‍ക്കായാലും വലിയ പ്രയാസമുണ്ടാക്കുമെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും ആരുമതില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും നിത്യ തുറന്നടിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക