Image

ചിത്രീകരണത്തിനിടെ സായി പല്ലവി നാനിയോട് ദേഷ്യപ്പെട്ടു, നാനി സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി

Published on 21 September, 2017
ചിത്രീകരണത്തിനിടെ സായി പല്ലവി നാനിയോട് ദേഷ്യപ്പെട്ടു, നാനി സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി

സായി പല്ലവി ടോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. താരം നായികയായി എത്തിയ ആദ്യ തെലുങ്ക് ചിത്രം ഫിദ വമ്പന്‍ ഹിറ്റായിരുന്നു. ഫിദയ്ക്ക് ശേഷം നാനി നായകനാകുന്ന മിഡില്‍ ക്ലാസ് അബ്ബായ് എന്ന ചിത്രത്തിലാണ് സായി ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രീകരണത്തിനിടെ നാനിയോട് സായി പല്ലവി ദേഷ്യപ്പെട്ടുവെന്നും തുടര്‍ന്ന് നാനി സെറ്റില്‍ നിന്നും ഇറങ്ങി പോയിയെന്നുമാണ് ടോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍.

ചിത്രത്തില്‍ നാനിയും സായി പല്ലവിയും ചേര്‍ന്നുളള രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. സായി പല്ലവിയും നാനിയും നടന്നുവരുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. സായി പല്ലവി നാനിയോട് ദേഷ്യപ്പെട്ട് സംസാരിച്ചു. കുപിതനായ നാനി ഷൂട്ടിങ് സെറ്റില്‍നിന്നും ഇറങ്ങിപ്പോയി.

പിന്നീട് സായി പല്ലവി നാനിയോട് ക്ഷമ ചോദിച്ചുവെന്നും, അതിന് ശേഷമാണ് ചിത്രീകരണം പുനരാരംഭിച്ചതെന്നും ചിത്രത്തിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക