Image

അഡോള്‍ഫ് മെസ്സര്‍ അവാര്‍ഡ് ഡോ. ബനേഷ് ജോസഫിന്

ജോര്‍ജ് ജോണ്‍ Published on 21 September, 2017
അഡോള്‍ഫ് മെസ്സര്‍ അവാര്‍ഡ് ഡോ. ബനേഷ് ജോസഫിന്

2017ലെ അഡോള്‍ഫ് മെസ്സര്‍ അവാര്‍ഡ് ഡോ. ബനേഷ് ജോസഫ് കരസ്ഥമാക്കി. ഫ്രാങ്ക്
ഫര്‍ട് ഗോത്തെ യൂണിവേഴ്‌സിറ്റിയുടെ ഗസ്റ്റ് ഹൗസില്‍ വച്ച് നടത്തിയ ചടങ്ങില്‍ പ്രസിഡണ്ട്
പ്രൊഫ. ബ്രിജിത്ത വോള്‍ഫ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. അഡോള്‍ഫ് മെസ്സര്‍ കമ്പനിയുടെ
സി.ഇ.ഓ സ്റ്റെഫാന്‍ മെസ്സര്‍ അവാര്‍ഡ് തുകയായ 25000 യൂറോയുടെ ചെക്ക് കൈമാറി.
ശാസ്ത്രഗവേഷണത്തില്‍ അതിനൂതനമായ കണ്ടുപിടത്തങ്ങള്‍ നടത്തിയ യുവശാസ്ത്രജ്ഞര്‍ക്ക് 1994
മുതല്‍ നല്‍കിവരുന്ന അവാര്‍ഡാണിത്. 

ഡോ. ബനേഷ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ
വിദ്യാഭ്യാസത്തിനു ശേഷം ജപ്പാനിലെ ഒസാകാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും
ബയോകെമിക്കല്‍ എഞ്ചിനീറിങ്ങില്‍ മാസ്റ്റര്‍ ചെയ്തു. പിന്നീട് ലോകത്തിലെ ഏറ്റവും മികച്ച
യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ സ്വിസ്സ് ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍
(ഋഠഒ ദൗൃശരവ)  ല്‍ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി. ഗോത്തെ യൂണിവേഴ്‌സിറ്റിയില്‍
ജോലി ചെയ്യുന്ന അദ്ദേഹം, 2016 മുതല്‍ കൊളാബോറേറ്റീവ് റിസര്‍ച്ച് സെന്ററില്‍
പ്രിന്‍സിപ്പല്‍ ഇന്‍വെസ്‌റിഗേറ്റര്‍ ആണ്. കഴിഞ്ഞ 24 വര്‍ഷമായി വിശിഷ്ടരായ ശാസ്ത്രജ്ഞരെ
അംഗീകരിക്കാന്‍ സാധിക്കുന്നത് വലിയ സന്തോഷമാണെന്നു സ്റ്റെഫാന്‍ മെസ്സര്‍ പറഞ്ഞു.

ബാക്റ്റീരിയകളിലെ ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് മറികടക്കാനായി ഇലക്ട്രോണ്‍
പരാമാഗ്‌നെറ്റിക് റെസൊണന്‍സ് സ്‌പെക്ട്രോസ്‌കോപ്പി ഉപയോഗിച്ച് മെമ്പറയ്ന്‍
പ്രോടീന്‍സിനെ പറ്റി പഠിക്കുന്നതിനാണ് അവാര്‍ഡ് നല്‍കിയതെന്നു പ്രൊഫ. ബ്രിജിത്ത
വോള്‍ഫ് പറഞ്ഞു. ഡോ. ബനേഷ് കണ്ടുപിടിച്ച രീതിയില്‍ ഇത്തരം ഗവേഷണങ്ങള്‍ പ്രസ്തുത
പ്രോടീനുകള്‍ വേര്‍തിരിക്കാതെ ബാക്റ്റീരിയകളില്‍ നേരിട്ട് പഠിക്കാന്‍ സാധിക്കും. 
കഴിഞ്ഞ
അവാര്‍ഡ് ജേതാക്കള്‍ പലരും ജര്‍മന്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രൊഫസര്‍ ആയ കാര്യം
വിവരിച്ച വൈസ് പ്രസിഡണ്ട് പ്രൊഫ. മാന്‍ഫ്രഡ്, യുവഗവേഷകര്‍ക്കായുള്ള ഈ അവാര്‍ഡിന്റെ
പ്രസക്തി പ്രതിപാദിച്ചു. യൂണിവേഴ്‌സിറ്റി റിസര്‍ച്ച് വൈസ് പ്രസിഡണ്ട് പ്രൊഫ. എന്റികോ
ഡോ. ബെനേഷിനെ പരിചയപ്പെടുത്തി. ഫ്രാങ്ക്ഫുര്‍ട്ടിലേയും പരിസര പ്രദേശങ്ങളിലുമുള്ള ഇന്ത്യന്‍ സമൂഹത്തിലെ നിരവധി വ്യകതികളും അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക