Image

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഹാമില്‍ട്ടണ്‍ സന്ദര്‍ശനത്തിന്; ഒരുക്കങ്ങള്‍ തകൃതി

Published on 21 September, 2017
മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഹാമില്‍ട്ടണ്‍ സന്ദര്‍ശനത്തിന്; ഒരുക്കങ്ങള്‍ തകൃതി
 
ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡ് സന്ദര്‍ശിക്കാനെത്തുന്ന സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സ്വീകരിക്കാന്‍ സേക്രഡ് ഹാര്‍ട്ട് സീറോ മലബാര്‍ മിഷന്‍ ഒരുങ്ങി. വെള്ളിയാഴ്ച മെല്‍വിലെ സെന്റ് പീയൂസ് ചര്‍ച്ചില്‍ എത്തുന്ന പിതാവിന് വിപുലമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. 

പള്ളി വികാരി ഫാ. ജോബിന്‍ സിഎസ്എസ്ആറാണ് സ്വീകരണചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുന്നത്. ഇതിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചുകഴിഞ്ഞു. പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ടീം ലീഡേഴ്‌സ്, ഫാമിലി യൂണിറ്റ് കോര്‍ഡിനേറ്റേഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തിലാണ്. പള്ളി ട്രസ്റ്റിമാരായ എം.ജെ. ജോസഫ്, ജിം ജോസഫ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മനോജ് തോമസ് എന്നിവര്‍ സംഘാടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.

പിതാവിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് 9 കുട്ടികളുടെ ആദ്യ കുര്‍ബാന, സ്ഥൈര്യലേപന ചടങ്ങുകളും നടക്കുന്നുണ്ട്. ന്യൂസിലാന്‍ഡ് സീറോ മലബാര്‍ മിഷന്‍ അപ്പസ്‌തോലിക് വിസിറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂറിന്റെ സാന്നിധ്യം ചടങ്ങിലുണ്ടാകും. 

2003ല്‍ ഫാ. ജോസഫ് അക്കര സിഎംഐയാണ് സഭ സ്ഥാപിച്ചത്. 16 കുടുംബങ്ങളില്‍ തുടങ്ങിയ സഭ ഇന്ന് 200 കുടുംബങ്ങളുള്ള വലിയ സഭയായി മാറിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: മനോജ് തോമസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക