Image

സിഡ്‌നി മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറത്തിന്റെ 'വനിതാവേദിക'ഒക്ടോബര്‍ 7ന്

Published on 21 September, 2017
സിഡ്‌നി മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറത്തിന്റെ 'വനിതാവേദിക'ഒക്ടോബര്‍ 7ന്

സിഡ്‌നി: സിഡ്‌നി മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം സ്ത്രീകള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന സെമിനാര്‍ 'വനിതാവേദിക' ഒക്ടോബര്‍ 7 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.30 മുതല്‍ 5.30 വരെ ടൂണ്‍ഗാബി പബ്ലിക് സ്‌കൂള്‍ ഹാളില്‍ വച്ചു നടക്കും. ആരോഗ്യം, നിയമം, യാത്ര എന്നീ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും. തുടര്‍ന്ന് പുതിയ പാചകരീതികള്‍ പരിചയപ്പെടുത്തുന്ന പാചകക്ലാസും നടക്കും. പ്രവേശനഫീസ് 10 ഡോളര്‍ (ലഘുഭക്ഷണം ഉള്‍പ്പെടെ). പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവരും സ്റ്റാളുകള്‍ ക്രമീകരിക്കുവാന്‍ ആഗ്രഹിക്കുന്നവരും ജയശ്രീ മേനോന്‍ 0423508212 ആശ ബിജു 0416548846 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ജെയിംസ് ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക