Image

സ്‌പെല്ലിംഗ് ബീ മല്‍സരത്തില്‍ മലയാളി ജോയല്‍ ജോയി ഒന്നാംസ്ഥാനത്ത്

Published on 21 September, 2017
സ്‌പെല്ലിംഗ് ബീ മല്‍സരത്തില്‍ മലയാളി ജോയല്‍ ജോയി ഒന്നാംസ്ഥാനത്ത്
 
മെല്‍ബണ്‍: വിക്ടേറിയാ സംസ്ഥാനത്ത് എട്ടാം ക്ലാസിനെ അടിസ്ഥാനമാക്കി നടത്തിയ സ്‌പെല്ലിംഗ് ബീ മല്‍സരത്തില്‍ മലയാളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹാംറ്റണ്‍ പാര്‍ക്ക് കില്‍ബെറി വാലി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ജോയല്‍ ജോയി കിടകന്‍ ആണ് വിജയിച്ചത്. അവസാന മല്‍സരത്തില്‍ ഒന്‍പത് പേരില്‍ നിന്നാണ് ജോയല്‍ തെരഞ്ഞെടുക്കപ്പെടുന്നത്. മറ്റ് ഇന്ത്യാക്കാരാരും മല്‍സരരംഗത്ത് ഇല്ലായിരുന്നു. തൃശൂര്‍ പാവറട്ടി സ്വദേശിയായ ജോസഫ് ജോയി കിടങ്ങന്റെയും ബിന്ദുവിന്റെയും മകനാണ് ജോയല്‍. കഴിഞ്ഞ വര്‍ഷം നടന്ന സ്‌പെല്ലിംഗ് ബീ മല്‍സരത്തില്‍ മുന്പിലെത്തിയിരുന്നു. 

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക