Image

ഒരു ക്ഷേത്രവും ദേവസ്വം ബോര്‍ഡിനു വിട്ടുകൊടുക്കില്ലെന്ന് ശശികല

Published on 21 September, 2017
ഒരു ക്ഷേത്രവും ദേവസ്വം ബോര്‍ഡിനു വിട്ടുകൊടുക്കില്ലെന്ന്  ശശികല
കണ്ണൂര്‍: ഒരു ക്ഷേത്രവും ഇനി വിശ്വാസികള്‍ ദേവസ്വം ബോര്‍ഡിനു വിട്ടുകൊടുക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. ക്ഷേത്രം വിശ്വാസികളുടേതാണ്. മതേതര സര്‍ക്കാര്‍ ഏറ്റെടുത്തു നടത്താന്‍ ക്ഷേത്രം മതേതര സ്ഥാപനമല്ല. ക്ഷേത്രങ്ങള്‍ വിശ്വാസികളുടേതാക്കണം. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലെ വിശ്വാസികളുടെ പ്രതിഷേധം ഇതിനു നിമിത്തമാകുമെന്നും ശശികല പറഞ്ഞു.

രോഗിന്‍ഗ്യ അഭയാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കരുതെന്നും ശശികല ആവശ്യപ്പെട്ടു.  ബുദ്ധമതവുമായി ഏറ്റുമുട്ടി അവരെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗത്തിന് ഇന്ത്യയില്‍ അഭയം നല്‍കരുത്. രോഹിന്‍ഗ്യകള്‍ പാക്കിസ്ഥാനിലേക്കോ ബംഗ്ലദേശിലേക്കോ പോകട്ടെ.

കണ്ണൂരില്‍ സംഘട്ടനമുണ്ടാക്കാനാണ് ശ്രീകൃഷ്ണജയന്തിദിനത്തില്‍ സിപിഎം ഘോഷയാത്ര നടത്തിയത്. നബിദിന ഘോഷയാത്രയ്‌ക്കോ കുരിശിന്റെ വഴിക്കോ ബദലായി ഘോഷയാത്ര നടത്താന്‍ സിപിഎമ്മിനു ധൈര്യമുണ്ടോ? 

ഗുരുവായൂരിലെ പാര്‍ഥസാരഥി ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭക്തജനങ്ങളുടെയും വിശ്വാസികളുടേയും നിയന്ത്രണത്തില്‍ മികച്ച രീതിയില്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്ന ക്ഷേത്രം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് അവിടുത്തെ സ്വത്ത് കയ്യടക്കാന്‍ മാത്രമാണ്.

 ഭരണത്തില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് അമ്പലം കയ്യേറാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് ഭരിക്കുന്ന ക്ഷേത്രങ്ങളിലെ അഴിമതിയും ധൂര്‍ത്തും ആദ്യം അവസാനിപ്പിക്കണം.

 ഹൈന്ദവ ആരാധാനാലയങ്ങള്‍ മാത്രം മുട്ടുന്യായങ്ങള്‍ പറഞ്ഞ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണ്. 

സഭാതര്‍ക്കം മൂലം വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന പള്ളികളും സംസ്ഥാനത്തുണ്ട്. അവിടങ്ങളിലൊന്നും പ്രശ്‌നപരിഹാരത്തിനായി ഏറ്റെടുക്കലിന് സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല. എന്നിരിക്കെ അമ്പലങ്ങളെ മാത്രം കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നത് ക്ഷേത്ര വിശ്വാസത്തിന്മേലുള്ള കടന്നു കയറ്റമാണ്.

മതേതര സര്‍ക്കാര്‍ എന്നവകാശപ്പെടുന്നവര്‍ ഒരു വിഭാഗത്തിനെ മാത്രം ദ്രോഹിക്കുന്ന നടപടികള്‍ ആവര്‍ത്തിക്കുന്നത് ബിജെപി കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും കുമ്മനം മുന്നറിയിപ്പ് നല്‍കി.

Join WhatsApp News
Truth seeker 2017-09-21 16:41:43
it is good if all religious house of worship administration taken over by Govt, all money should go to the state treasury, priests paid by Govt. All priests appointed by PSC.
observer 2017-09-21 17:23:18
Rohingya issue. എന്ത് തരം ഹിന്ദു മതമാണു ശശികല പിന്തുടരുന്നത്? അഭയം തേടി വന്നവരെ ആട്ടിയോടിക്കാന്‍ മാത്രം ക്രൂരത. ഇതെന്തു മതം, മനുഷ്യത്വം? നീചമായ ആ കാലഘട്ടമൊക്കെ പോയി. ഇന്നു മനുഷ്യനെയാണു വില മതിക്കുന്നത്.
സാഹചര്യം അനുകൂലമാകുമ്പോള്‍ അവരെ തിരിച്ചയക്കുക. ബുദ്ധമതക്കാര്‍ അത്ര പാവങ്ങളൊന്നുമല്ലെന്നു ശ്രീലങ്കയിലും നാം കണ്ടതാണ്. വര്‍ഗീയക്കാരാണു അവരും.
ശശികല ഇങ്ങനെ നിന്ദ്യമായി സംസാരിക്കാതെ
Tom abraham 2017-09-21 19:02:35
Truth seeker is seeking nothing but blows from Christian, 
Hindu musclemen, musalmen too.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക