Image

മദ്യപിച്ചിരുന്ന സ്ത്രീ ജീവിച്ചത് 111 വയസ്സുവരെ, വിസ്മയമായി ആഗ്നസ് ഫെന്‍ടണ്‍

ജോര്‍ജ് തുമ്പയില്‍ Published on 21 September, 2017
മദ്യപിച്ചിരുന്ന സ്ത്രീ ജീവിച്ചത് 111 വയസ്സുവരെ, വിസ്മയമായി ആഗ്നസ് ഫെന്‍ടണ്‍
ന്യൂയോര്‍ക്ക്:സ്ഥിരമായി മദ്യപിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്നു പറഞ്ഞവര്‍ക്കൊക്കെയും വിസ്മയമാണ് ആഗ്നസ് ഫെന്‍ടണ്‍ എന്ന സ്ത്രീയുടെ ജീവിത കഥ. സ്ഥിരമായി ബിയറും ജോണി വാക്കര്‍ ബ്യൂ സ്‌കോച്ചും കഴിച്ചിരുന്ന ഈ സ്ത്രീ ജീവിച്ചത് 111 വയസ്സുവരെ. ന്യൂജേഴ്‌സിയിലെ ആഗ്നസ് ഫെന്‍ടണ്‍ എന്ന സ്ത്രീയാണ് ദശാബ്ദങ്ങളോളം മൂന്നു മില്ലര്‍ ഹൈലൈഫ് ബിയറും ഒരു നിപ്പ് സ്‌കോച്ചും കഴിച്ചു ജീവിതം ആഘോഷമാക്കിയത്.

ആഗ്നസിന്റെ കെയര്‍ ടേക്കര്‍ ഏതാനും വര്‍ഷം മുന്‍പു വരെ മദ്യപാനത്തിന് ബ്രേക്കിട്ടെങ്കിലും 110-ാം ജന്മദിനാഘോഷത്തില്‍ കഴിക്കാന്‍ അനുവദിച്ചിരുന്നു. എന്തായാലും, ആഗ്നസ് കഴിഞ്ഞ ദിവസം ലോകത്തോട് വിട പറഞ്ഞു. ഒരിക്കല്‍ അഭിമുഖത്തിനിരിക്കുമ്പോള്‍ ആഗ്നസ് പോള്‍ മിലോ എന്ന പത്രപ്രവര്‍ത്തകനോട് തന്റെ ദീര്‍ഘകാല ജീവിതത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, ഞാന്‍ പള്ളിയില്‍ വിശ്വസിക്കുന്നു, ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. അതല്ലാതെ എനിക്കൊന്നും എന്റെ ജീവിതത്തെക്കുറിച്ച് പറയാനില്ല. മദ്യപന്മാരോട് പറയാനുള്ളതും ഇതു തന്നെ. അവര്‍ മദ്യപിക്കാന്‍ വേണ്ടിയായിരുന്നില്ല ജീവിച്ചത്, മറിച്ച് ഈശ്വരാധിഷ്ഠിതമായ ജീവിതത്തില്‍ ആരോഗ്യം നിലനിര്‍ത്താനായിരുന്നു മദ്യസേവ. മദ്യപിക്കുന്നവര്‍ക്ക് ആഗ്നസ് ഫെന്‍ടണിന്റെ ജീവിതം ഒരു പാഠമാക്കാവുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക