Image

ഗ്ലാഡ്‌സണ്‍ വര്‍ഗീസിന് ലീഡര്‍ഷിപ്പ് അവാര്‍ഡ്

ജോയിച്ചന്‍ പുതുക്കുളം Published on 21 September, 2017
ഗ്ലാഡ്‌സണ്‍ വര്‍ഗീസിന് ലീഡര്‍ഷിപ്പ് അവാര്‍ഡ്
ഷിക്കാഗോ:ഗോപിയോയുടെ(ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) വളര്‍ച്ചയ്ക്കും, നേതൃത്വത്തിനും നല്‍കിയ സംഭാവനകള്‍ക്ക്ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്,കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി ലീഡര്‍ഷിപ്പ് അവാര്‍ഡ് നല്‍കി ആദരിച്ചു. ക്കുകയുണ്ടായി. ഗോപിയോയുടെ വളര്‍ച്ചയേയും, പ്രവര്‍ത്തനങ്ങളേയും കോണ്‍ഗ്രസ്മാന്‍ പ്രശംസിക്കുകയും തന്റെ സുഹൃത്തായ ഗ്ലാഡ്‌സണ്‍ വര്‍ഗീസിന് ലീഡര്‍ഷിപ്പ് അവാര്‍ഡ് നല്‍കുന്നതിലുള്ള അതിയായ സന്തോഷം അറിയിക്കുകയും ചെയ്തു. 

അമേരിക്കയിലെ വിവിധ കോര്‍പറേഷന്‍ സി.ഇ.ഒമാര്‍, ഇന്ത്യന്‍- അമേരിക്കന്‍ വ്യവസായ പ്രമുഖര്‍, അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബുരുദാനന്തര ബിരുദവും ഓപ്പറേഷന്‍സ് മാനേജ്‌മെന്റില്‍ എം.ബി.എ ബിരുദവും നേടിയ ഗ്ലാഡ്‌സണ്‍ വെസ്റ്റിംഗ്ഹൗസ് കോര്‍പറേഷന്‍ ഡിവിഷണല്‍ ഡയറക്ടറാണ്. ഇല്ലിനോയി ഗവര്‍ണര്‍ പാറ്റ് ക്യൂന്‍ 2013-ല്‍ ഗ്ലാഡ്‌സണെ ഇല്ലിനോയി സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് കമ്മീഷണര്‍ ആയി നിയമിക്കുകയുണ്ടായി.

മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക പ്രസിഡന്റ്, ഫോമ ജനറല്‍ സെക്രട്ടറി, ഐ.എന്‍.ഒ.സി ചിക്കാഗോ പ്രസിഡന്റ്, എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചിക്കാഗോ സെക്രട്ടറി, ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഗ്ലാഡ്‌സണ്‍ വര്‍ഗീസിന് ലീഡര്‍ഷിപ്പ് അവാര്‍ഡ്ഗ്ലാഡ്‌സണ്‍ വര്‍ഗീസിന് ലീഡര്‍ഷിപ്പ് അവാര്‍ഡ്
Join WhatsApp News
നാരദന്‍ 2017-09-22 11:55:55
എന്തിനു വേണ്ടി ആണ് അടുത്ത തവണ സ്ഥാനാര്‍ഥി  എനൂ കൂടി  ചേര്‍ത്താല്‍ ഒരു വാര്‍ത്ത കുറയ്ക്കാം .
ഫോമ ,ഫോക്കാന ,ലാന , ഉമ്മ , പ്രസ്സ് ക്ലബ്‌ - ഏതിന്‍  പ്രസിഡന്റ്‌  ആണ് നോട്ടം 
J. Jojnes 2017-09-22 15:48:31
Congrats... 
Commissioner of Structural Engineers ? www.idfpr.com/profs/boards/se.asp 
It's a commission (a panel of 7 Structural Engineers) NOT Commissioner. Big difference !  Not a bad honor to achieve. But provide facts when you publish.  It's a pure political appointment.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക