Image

തമിഴ്‌നാട്‌ മുഖ്യമന്ത്രിയാകാന്‍ തയ്യാര്‍: കമല്‍ഹാസന്‍

Published on 22 September, 2017
തമിഴ്‌നാട്‌ മുഖ്യമന്ത്രിയാകാന്‍ തയ്യാര്‍: കമല്‍ഹാസന്‍


തമിഴ്‌നാട്‌ മുഖ്യമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന്‌ സൂചിപ്പിച്ച്‌ നടന്‍ കമല്‍ഹാസന്‍. ഇന്ത്യ ടുഡേക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്‌. ആരെങ്കിലും നേതാവിന്റെ തൊപ്പി അണിഞ്ഞേ പറ്റൂ. അത്‌ മുള്‍ക്കിരീടമായിരിക്കുമെങ്കിലും. 

ആരെങ്കിലും ചളിക്കുണ്ട്‌ പോലായിരിക്കുന്ന ഇവിടം വൃത്തിയാക്കി ആളുകള്‍ക്ക്‌ വാസയോഗ്യമാക്കി കൊടുത്തേ പറ്റൂ. എനിക്ക്‌ അധികാരത്തോട്‌ ആര്‍ത്തിയില്ല. പക്ഷെ സാഹചര്യങ്ങളും ജനങ്ങളും ആവശ്യപ്പെട്ടാല്‍ അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കും. രാഷ്ട്രീയക്കാര്‍ തമിഴ്‌നാടിനെ വലിയ അധപതനത്തിലാണ്‌ എത്തിച്ചിരിക്കുന്നതെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

അടുത്ത 100 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ്‌ നടന്നാല്‍ താന്‍ മത്സരിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. അണ്ണാ ഡിഎംകെയുടെ നിലവിലെ സ്ഥിതിഗതികളില്‍ താല്‍പര്യമില്ല. നിര്‍ബന്ധിപ്പിച്ച്‌ വിവാഹം കഴിപ്പിച്ച പെണ്‍കുട്ടിയുടെ അവസ്ഥയിലാണു തമിഴ്‌നാട്ടിലെ ജനങ്ങള്‍. അവര്‍ക്ക്‌ അതില്‍നിന്നു പുറത്തുകടക്കണമെന്നുണ്ട്‌. അത്തരമൊരു സാഹചര്യത്തില്‍ അടുത്ത 100 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ്‌ നടന്നാല്‍ ഞാന്‍ മല്‍സരിക്കും . കമല്‍ ഹാസന്‍ പറഞ്ഞു.


താന്‍ ഇടതുപക്ഷത്തോ വലതുപക്ഷത്തോ അല്ലെന്നും മധ്യപക്ഷത്താണെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഇടതുപക്ഷത്താണ്‌ എന്ന്‌ ആര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍ അല്‍പ്പം വലത്തോട്ട്‌ വരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സ്വഛ്‌ ഭാരതും നോട്ട്‌ അസാധുവാക്കലും എല്ലാം നല്ല ആശയങ്ങളാണ്‌. മറ്റുള്ളവര്‍ വാഗ്‌ദാനങ്ങള്‍ നല്‍കുക മാത്രം ചെയ്യുമ്പോള്‍ മോദി ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും കമല്‍ഹാസന്‍ അഭിപ്രയപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക