Image

ഐഎന്‍എസ്‌ കല്‍വാരി നാവികസേനയുടെ ഭാഗമായി

Published on 22 September, 2017
ഐഎന്‍എസ്‌ കല്‍വാരി  നാവികസേനയുടെ ഭാഗമായി


ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും മികച്ച ആക്രമണ അന്തര്‍വാഹിനിയായ ഐഎന്‍എസ്‌ കല്‍വാരി നാവികസേനയുടെ ഭാഗമായി. കടലിന്നടിയില്‍ വളരെ എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കാതെ ആക്രമണം നടത്താന്‍ ശേഷിയുള്ള അന്തര്‍വാഹിനിയാണ്‌ ഐഎന്‍എസ്‌ കല്‍വാരി.

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ സ്‌കോര്‍പീന്‍ ക്ലാസ്‌ അന്തര്‍വാഹിനിയായി ഐ.എന്‍.എസ്‌ കല്‍വാരി കപ്പല്‍നിര്‍മ്മാതാക്കളായ മസഗോണ്‍ ഡോക്‌ ആണ്‌ നിര്‍മ്മിച്ചത്‌. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന ടൈഗര്‍ സ്രാവിന്റെ പേരിലാണ്‌ അന്തര്‍വാഹിനിക്ക്‌ കല്‍വാരി എന്ന്‌ നാമകരണം ചെയ്‌തിരിക്കുന്നത്‌.

നിലവില്‍ ഇന്ത്യയ്‌ക്ക്‌ 15 അന്തര്‍വാഹിനികളാണുള്ളത്‌. നാവിക സേനയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കല്‍വാരിയടക്കം ആറ്‌ അന്തര്‍വാഹിനികളാണ്‌ ഇന്ത്യ നിര്‍മ്മിക്കുന്നത്‌. ഇതില്‍ ആദ്യത്തെതാണ്‌ ഐഎന്‍എസ്‌ കാല്‍വരി. 23600 കോടിയുടെ പദ്ധതിയാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക