Image

രാഹുല്‍ഗാന്ധി ഹോളിവുഡ്‌ താരം നതാലിയാ രാമോസിനൊപ്പം: ചിത്രം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു

Published on 22 September, 2017
രാഹുല്‍ഗാന്ധി ഹോളിവുഡ്‌ താരം നതാലിയാ രാമോസിനൊപ്പം: ചിത്രം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു


രണ്ടാഴ്‌ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി എത്തിയ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഹോളിവുഡ്‌ ചലച്ചിത്ര നടിയുമായുളള ചിത്രം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. സ്‌പാനിഷ്‌ നടി നതാലിയാ രാമോസാണ്‌ രാഹുലിനൊപ്പം ചിത്രത്തിലുളളത്‌. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ  നടി തന്നെയാണ്‌ രാഹൂലിനൊപ്പമുളള ചിത്രം പുറത്തുവിട്ടത്‌.

മികച്ച  വാക്‌ചാതുരിയും ദീര്‍ഘവീക്ഷണവുമുളള രാഹുല്‍ ഗാന്ധിക്കൊപ്പമായിരുന്നു ഇന്നലെ രാത്രിയെന്നാണ്‌ ട്വിറ്ററില്‍ ഫോട്ടൊക്കൊപ്പം രേഖപ്പെടുത്തിയിരിക്കുന്നത്‌. താന്‍ വളരെ അനുഗ്രഹീതയാണെന്ന്‌ തോന്നുന്നുവെന്നും നതാലിയ രാമോസ്‌ ട്വിറ്ററില്‍ കുറിച്ചിരുന്നു. 

ലോകത്തിലെ മികച്ച ചിന്തകരുടെ കൂടെ സമയം ചിലവഴിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട്‌ സന്തോഷമുണ്ടെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


ചിത്രത്തിനു താഴെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ്‌ വരുന്നത്‌. രാഹുല്‍ ആണ്‌ അടുത്ത പ്രധാനമന്ത്രിയെന്നുള്ള കമന്റുകളും  രാഹുലിനെ ദീര്‍ഘവീക്ഷണമുള്ള നേതാവെന്ന്‌ വിളിച്ചത്‌ ഏറ്റവും വലിയ തമാശയാണെന്നും 
ചിലരുടെ കമന്റുണ്ട്‌.

സ്‌പാനിഷ്‌ സിനിമയിലെ പ്രമുഖ നടിയാണ്‌ നതാലിയ റാമോസ്‌. ബ്രാറ്റ്‌സ്‌ ഇന്‍ ജില്‍ ഡാമന്‌ഡ്‌ എന്ന സിനിമയിലൂടെ താരം ശ്രദ്ധിക്കപ്പെടുന്നത്‌. പ്രശസ്‌ത ടെലിവിഷന്‍ പരമ്പരയായ ഹൗസ്‌ ഓഫ്‌ അനുബിസില്‍ പ്രധാനകഥാപാത്രമായ നിന മാര്‍ട്ടിനെ അവതരിപ്പിച്ചതും നതാലിയയാണ്‌.

അമേരിക്കയിലെ ഇന്തോ ദക്ഷിണേഷ്യന്‍ വിദഗ്‌ധര്‍ നടത്തിയ വട്ടമേശസമ്മേളനത്തിലും ന്യൂയോര്‍ക്ക്‌ പിന്‍സെന്റണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിലും രാഹുല്‍ പങ്കെടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക