Image

പോര്‍ഷെ മിഷന്‍ ഇ മോഡലുള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ആപ്‌സ്

ജോര്‍ജ് ജോണ്‍ Published on 22 September, 2017
പോര്‍ഷെ മിഷന്‍ ഇ മോഡലുള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ആപ്‌സ്
ഫ്രാങ്ക്ഫര്‍ട്ട്: പോര്‍ഷെയുടെ പുതിയ സ്‌പോര്‍ട്ട് മോഡല്‍ മിഷന്‍ ഇ കാറുകള്‍ക്ക്  സ്മാര്‍ട്ട് ഫോണ്‍ ആപ്‌സ് പ്രവര്‍ത്തനം. ജര്‍മന്‍ പോര്‍ഷെ കമ്പനി ഫൈനാന്‍സ് മാനേജര്‍ ലുട്‌സ് മെഷ്‌കെ ഈ മിഷന്‍ ഇ കാര്‍ മോഡലില്‍ സ്മാര്‍ട്ട് ഫോണ്‍ ആപ്‌സ് ഉപയോഗം മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും, കാര്‍ വ്യവസായികള്‍ക്കും പരിചയപ്പെടുത്തി. ഇതിന് വേണ്ടിയുള്ള  സ്മാര്‍ട്ട് ഫോണ്‍ ആപ്‌സ് വാങ്ങിയാല്‍ കൈകള്‍ ഫ്രീ ആയി സ്റ്റീയറിങ്ങില്‍ തൊടാതെ വണ്ടി ഓടിക്കാം.

സ്മാര്‍ട്ട് ഫോണില്‍ വാങ്ങിയ ആപ്‌സ് മാത്രം ശ്രദ്ധിച്ച് കൈകാര്യം ചെയ്താല്‍ യാതൊരു പ്രയാസവും, അപകടവും കൂടാതെ കാര്‍ ഓടിക്കാം.  ഈ സ്മാര്‍ട്ട് ഫോണ്‍ ആപ്‌സ് വിദ്യ പുതിയ മോഡല്‍ കാറുകള്‍ക്ക് കൂടുതലായി പ്രയോജനപ്പെടുത്തുമെന്ന് ലുട്‌സ് മെഷ്‌കെ പറഞ്ഞു.

പോര്‍ഷെ മിഷന്‍ ഇ മോഡലുള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ആപ്‌സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക