Image

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത്‌ സനാതന്‍ സന്‍സ്‌ത തന്നെയെന്ന്‌ സുധാകര്‍ റെഡ്ഡി

Published on 22 September, 2017
ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത്‌ സനാതന്‍ സന്‍സ്‌ത തന്നെയെന്ന്‌ സുധാകര്‍ റെഡ്ഡി


തിരുവനന്തപുരം: മുതിര്‍ന്ന പത്രപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത്‌ സനാതന്‍ സന്‍സ്‌ത തന്നെയെന്ന്‌ സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. സനാതന്‍ സന്‍സ്‌തയെ എന്തുകൊണ്ട്‌ നിരോധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ്‌ സുധാകര്‍ റെഡ്ഡി സനാതന്‍ സന്‍സ്‌തയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്‌.


കഴിഞ്ഞ അഞ്ചാം തീയ്യതിയായിരുന്നു ബംഗളൂരുവിലെ വീട്ടില്‍ വെച്ച്‌ ഗൗരി ലങ്കേഷ്‌ വെടിയേറ്റ്‌ മരിക്കുന്നത്‌. കല്‍ബുര്‍ഗിയുടെയും പന്‍സാരെയുടെയും കൊലപാതകങ്ങള്‍ക്ക്‌ സമാനമായി വെടിയേറ്റായിരുന്നു ഗൗരിയുടെയും മരണം. കല്‍ബുര്‍ഗി വധത്തിനു പിന്നിലും സനാതന്‍ സന്‍സ്‌തയാണെന്ന്‌ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ബി.ജെ.പിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക