Image

സീറോ മലബാര്‍ കാറ്റക്കെറ്റിക്കല്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30-ന് ചിക്കാഗോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 22 September, 2017
സീറോ മലബാര്‍ കാറ്റക്കെറ്റിക്കല്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30-ന് ചിക്കാഗോയില്‍
ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ മതബോധന പ്രിന്‍സിപ്പല്‍മാരുടെ വാര്‍ഷിക സമ്മേളനം 2017 സെപ്റ്റംബര്‍ 30-നു ശനിയാഴ്ച കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വച്ചു നടക്കും.

രൂപതയിലെ 41 ഇടവകകളില്‍ നിന്നും 30 മിഷനുകളില്‍ നിന്നുമുള്ള പ്രിന്‍സിപ്പല്‍മാര്‍ രൂപതാ കത്തീഡ്രല്‍ ആസ്ഥാനത്തുവച്ചു നടക്കുന്ന ഈ സമ്മേളനത്തില്‍ പങ്കെടുക്കും. രൂപതയിലെ വിവിധ സണ്‍ഡേ സ്കൂളുകളിലായി 9000 വിദ്യാര്‍ത്ഥികളും, 1100 അധ്യാപകരും ഉണ്ട്.

ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. മാര്‍ ജോയി ആലപ്പാട്ട് സമ്മേളനത്തില്‍ ആമുഖ സന്ദേശം നല്‍കും. ആലുവ പൊന്തിഫിക്കല്‍ സെമിനാരി ഡീന്‍ റവ.ഡോ. സിബി പുളിക്കല്‍ ക്ലാസുകള്‍ നയിക്കും. വി. കുര്‍ബാന കേന്ദ്രീകൃതമായ മതബോധനത്തെ സംബന്ധിച്ച പ്രബന്ധം റവ.ഡോ. സിബി പുളിക്കല്‍ അവതരിപ്പിക്കും.

രൂപതയുടെ കൂരിയാ അംഗങ്ങളായ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, റവ.ഫാ. തോമസ് മുളവനാല്‍, ഫാ. ജോര്‍ജ് മാളിയേക്കല്‍, ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. മതബോധന ചര്‍ച്ചകളില്‍ റവ.ഡോ. ജോര്‍ജ് ദാനവേലി, റവ.ഫാ. പോള്‍ ചാലിശേരി എന്നിവരും പങ്കുചേരും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മതബോധന ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക