Image

കായംകുളം കൊച്ചുണ്ണിയില്‍ ബാബു ആന്റണിയും

Published on 22 September, 2017
കായംകുളം കൊച്ചുണ്ണിയില്‍ ബാബു ആന്റണിയും

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ബാബു ആന്റണിയും. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് അദ്ദേഹം ഈ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തില്‍ “തങ്ങള്‍’ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

വൈശാലി, യുഗപുരുഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം താന്‍ അവതരിപ്പിക്കുന്ന ചരിത്ര പ്രാധാന്യമായ കഥാപാത്രമാണ് തങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. അയ്യങ്കാളിയുടെ വേഷമാണ് യുഗപുരുഷനില്‍ ബാബു ആന്റണി അവതരിപ്പിച്ചത്.

നിവിന്‍ പോളിയുടെയും ചിത്രത്തിലെ നായികയായ അമലാ പോളിന്റെയും കാരക്ടര്‍ സ്‌കെച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. ബോബി, സഞ്ജയ് എന്നിവര്‍ തിരക്കഥ തയാറാക്കിയിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഗോകുലം മൂവീസാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക