Image

റിലീസ് ദിനത്തില്‍ സന്തോഷ വാര്‍ത്ത, ന്യൂട്ടന്‍ ഓസ്‌കാറിലേക്ക്

Published on 22 September, 2017
റിലീസ് ദിനത്തില്‍ സന്തോഷ വാര്‍ത്ത, ന്യൂട്ടന്‍ ഓസ്‌കാറിലേക്ക്

അമിത് മുസുര്‍കര്‍ സംവിധാനം ചെയ്ത ന്യൂട്ടന്‍ തിയേറ്ററുകളിലെത്തി. റിലീസ് ദിവസം തന്നെ മറ്റൊരു സന്തോഷ വാര്‍ത്തകൂടി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. 2018ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിന് ഇന്ത്യയില്‍നിന്ന് മത്സരിക്കുന്ന ചിത്രമായി ‘ന്യൂടെന്‍’ തെരഞ്ഞെടുത്തു. മികച്ച വിദേശ ഭാഷ ചിത്രത്തിന്റെ വിഭാഗത്തിലാണ് ന്യൂടെണ്‍ മത്സരിക്കുക. രാജ്കുമാര്‍ റാവു നായകനായ ചിത്രം ഇന്നാണ് തിയേറ്ററുകളില്‍ എത്തിയത്.

ഛ!ത്തീസ്ഗഡിലെ മാവോയിസ്റ്റ് ഭീഷണിയുള്ള വനപ്രദേശത്ത് വോട്ടെടുപ്പ് ഉദ്യോഗസ്ഥനായി എത്തുന്ന സര്‍ക്കാര്‍ ജീവനക്കാരന്റെ വേഷമാണ് ചിത്രത്തില്‍ രാജ്കുമാര്‍ റാവു ചെയ്യുന്നത്. ഇവിടെ സ്വതന്ത്രമായി വോട്ടെടുപ്പ് നടത്താന്‍ നേരിടുന്ന വെല്ലുവിളികളാണ് ന്യൂട്ടന്റെ പ്രമേയം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക