Image

പ്രഭാസ് ബോളിവുഡിലേയ്ക്ക്

Published on 22 September, 2017
പ്രഭാസ് ബോളിവുഡിലേയ്ക്ക്

പ്രഭാസ് ബോളിവുഡിലേയ്‌ക്കെന്നു സൂചന. 200 കോടി മുടക്കി നിര്‍മിക്കുന്ന സഹോ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ പ്രഭാസ് ബോളിവുഡ് ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാഹുബലിയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ പ്രഭാസ് ബോളിവുഡിലേക്ക് ചുവടുവെക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ഭാഷകളിലായി സുജിത് സംവിധാനം ചെയ്യുന്ന സഹോയുടെ ഷൂട്ടിങ് തിരക്കിലാണ് പ്രഭാസ് ഇപ്പോള്‍. ബാഹുബലി പോലെ 200 കോടി മുടക്കുമുതലില്‍ ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ബോളിവുഡ് താരം ശ്രദ്ധ കപൂര്‍ സഹോയിലൂടെ ദക്ഷിണേന്ത്യന്‍ അരങ്ങേറ്റം കുറിക്കുകയാണ്.

യൂറോപ്പിന്റെ പശ്ചാത്തലത്തില്‍ 196070 കാലഘട്ടത്തിലെ പ്രണയകഥയാണ് സിനിമ ദൃശ്യവത്ക്കരിക്കുക. സഹോയില്‍ അരുണ്‍ വിജയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹോളിവുഡ് കൊറിയോഗ്രാഫര്‍ കെന്നി ബേറ്റ്‌സ് ആണ് സംഘട്ടനരംഗങ്ങള്‍ ഒരുക്കുന്നത്. ഹൈദരാബാദ്, മുംബൈ, ദുബൈ, അബൂദബി, യൂറോപ്പ് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. തെലുഗു, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി സഹോ പുറത്തിറങ്ങും.

അടുത്ത വര്‍ഷം ജൂലൈയോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. ഇതിന് ശേഷമാകും ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക